ആദ്യമായി വിവാഹമോചനത്തിന്റെ കാരണം തുറന്ന് പറഞ്ഞു അമല പോൾ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആദ്യമായി വിവാഹമോചനത്തിന്റെ കാരണം തുറന്ന് പറഞ്ഞു അമല പോൾ!

amala paul about marriage

മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് അമല പോൾ, തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക്  സാധിക്കും, ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു, മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു, എന്നാൽ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി. തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്. സൗത്ത് ഇന്ത്യൻ മുഴുവൻ ആരാധകരുള്ള താരമാണ് അമല. സിനിമ ജീവിതത്തിന്റെ ഭാഗമായി നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന ആളുമാണ് അമല. മലയാള സിനിമയില്‍ നിന്നും തുടങ്ങി, തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ അഭിനേത്രികളിലൊരാളാണ് അമല പോള്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി മനസ്സ് തുറക്കുകയാണ് അമല പോൾ.amala-paul

സംവിധായകൻ എ എൽ വിജയിയുമായി പ്രണയിച്ചു വിവാഹിതയായ അമല അതികം വൈകാതെ തന്നെ വിവാഹമോചനം തേടുകയായിരുന്നു. ഇതിന്റെ കാരണമായി പലതും പാപ്പരാസികൾ പ്രചരിപ്പിച്ചെങ്കിലും അതിനോടൊന്നും താരം പ്രതികരിച്ചിരുന്നില്ല. വിവാഹമോചനം നേടി കുറച്ചു നാളുകൾക്ക് ശേഷം വിജയി വീണ്ടും വിവാഹിതനായിരുന്നു. ഇപ്പോൾ തന്റെ വിവാഹമോചനത്തിന്റെ കാരണം ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് അമല പോൾ. amala

ഞാൻ വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തിയപ്പോൾ എല്ലാവരും എന്നിൽ ഭയം വളർത്താൻ ശ്രമിച്ചു. ഞാൻ ഒരു പെൺകുട്ടി മാത്രമാണെന്ന് അവർ ഓർമ്മപ്പെടുത്തി. ഞാൻ ഒരു നടിയും സ്വന്തമായി വരുമാനമുള്ള ഒരു പെൺകുട്ടി കൂടി ആയിട്ട് പോലും ഒരു പുരുഷൻ തനിക്കൊപ്പം ഇല്ലെങ്കിൽ എന്റെ ജീവിതം താളം തെറ്റുമെന്ന് അവർ എന്നോട് പറഞ്ഞു. എന്നെ പറഞ്ഞു തിരുത്താൻ ശ്രമിച്ചതല്ലാതെ ആരും എന്റെ സന്തോഷമോ മാനസിക ആരോഗ്യമോ പരിഗണിച്ചിരുന്നില്ല.  എന്നാൽ ഈ ഉപദേശങ്ങൾ എല്ലാം കേട്ട് സാധാരണ സ്ത്രീകളെ പോലെ ജീവിതം തള്ളി നീക്കാൻ ഞാൻ ഒരുക്കം അല്ലായിരുന്നു. എന്റെ ജീവിതം എങ്ങനെ ആവണമെന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്. മോശമായ ഒരു ബന്ധത്തിനോട്  പൊരുത്തപ്പെട്ട് പോവാൻ മറ്റൊരു സ്ത്രീയ്ക്ക് മുന്നിൽ ഉദാഹരണമായി എന്റെ പേര് വരരുതെന്ന് ഞാനാഗ്രഹിച്ചു.

Trending

To Top
Don`t copy text!