ഫിറോസ് നല്ല പ്രകടനം കാഴ്ച വെച്ചിട്ടും എന്തിനാണ് അത് സ്വയം ഏറ്റുവാങ്ങിയത് - മലയാളം ന്യൂസ് പോർട്ടൽ
Film News

ഫിറോസ് നല്ല പ്രകടനം കാഴ്ച വെച്ചിട്ടും എന്തിനാണ് അത് സ്വയം ഏറ്റുവാങ്ങിയത്

ബിഗ് ബോസ് മലയാളം മൂന്നാം സീസണെ കുറച്ച് റിവ്യൂ എഴുതുന്ന ഒരു താരമാണ് അശ്വതി, ഓരോ എപ്പിസോഡിനെകുറിച്ചുള്ള തന്റെ അഭിപ്രായം അശ്വതി പങ്കുവെക്കാറുണ്ട്, ബിഗ്‌ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളിൽ ജയിലിലേക്ക് പോയ താരങ്ങളെകുറിച്ചാണ് ബിഗ്‌ബോസ് സൂചിപ്പിച്ചത്, ഫിറോസ് നല്ല പ്രകടനം കാഴ്ച വെച്ചിട്ടും എന്തിനാണ് ജയില്‍ സ്വയം ഏറ്റുവാങ്ങിയതെന്നാണ് നടി ചോദിക്കുന്നത്.

അശ്വതിയുടെ കുറിപ്പ് വായിക്കാം

ഇന്നലത്തെ ജയില്‍ വാസം കിടിലു എന്തിനു സ്വയം തിരഞ്ഞെടുത്തു? അദ്ദേഹം വളരെ നന്നായിട്ടല്ലേ ടാസ്‌ക് ചെയ്തത്? ബാക്കി ഉള്ളവര്‍ എന്തുകൊണ്ട് അത് സമ്മതിച്ചു കൊടുത്തു. എന്റെ ഒരു കാഴ്ചപ്പാടില്‍ ടാസ്‌കില്‍ സായി അധികം ആക്ടീവ് അല്ലായിരുന്നു. പിന്നെ മിഷേലും. കിടിലുവിന്റെ മറ്റൊരു സ്‌ട്രേറ്റജിയോ ജയില്‍ വാസം സ്വയം ഏറ്റെടുത്തത്?എന്തായാലും കിടിലു ഇപ്പോള്‍ ട്രാക്കില്‍ കയറി ഒരിഷ്ടം സമ്പാദിച്ചു കൊണ്ടിരിക്കുന്നു.

വെല്‍ഡണ്‍ മിസ്റ്റര്‍ പെരേര.. അല്ലാ ഫിറു ഇങ്ങക്ക് ഒറ്റയ്ക്ക് വന്നാപ്പോരാരുന്നോ? ഇത് ചുമ്മാ ഒരു ടൈമിംഗ് ഇല്ലാതെ കലകലകലകലാ ന്നു ഇങ്ങടെ ഗെയിം പ്ലാന്‍ കൂടെ പൊളിച്ചു കൈയില്‍ തരും. മാത്രല്ല ഇന്നലെ സജ്‌ന കൊടുത്ത കണ്ടന്റ്. ഹൌപിന്നെ മിഷേലിന്റെ വായന ‘സജ്ന സല്‍സ പഠിപ്പിക്കാന്‍’ പിന്നെ നോബി ചേട്ടന്റെ ഇമിറ്റെറ്റിംഗ്. ഹമ്മോ കിടു. ലാലേട്ടാ… ഇന്ന് വരുമ്പോ പ്രതീക്ഷ തകര്‍ക്കല്ലേ, ഒരു അടിപൊളി എപ്പിസോഡിനായി കാത്തിരിക്കുന്നു.

Trending

To Top
Don`t copy text!