‘നീയാണിതിന് തുടക്കമിട്ടതെ’ന്ന് അമല പോൾ, പേളിയുടെ കമന്റിന് നല്ല കിടിലൻ മറുപടി, വിഷമം പങ്കുവച്ച് ആരാധകരും

അമല പോളും പേളി മാണിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഒരാൾ സിനിമകളിലൂടെ മലയാളി മനസുകളിൽ ഇടം നേടിയപ്പോൾ മറ്റൊരാൾ അവതാരികയായും ബി​ഗ് ബോസ് ഷോയിലൂടെയുമെല്ലാമാണ് താരമായത്. ഇരുവരും അമ്മയാകാനുള്ള തയാറെടുപ്പുകളിലാണ് ഇപ്പോൾ. പേളി രണ്ടാമത്തെ…

അമല പോളും പേളി മാണിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഒരാൾ സിനിമകളിലൂടെ മലയാളി മനസുകളിൽ ഇടം നേടിയപ്പോൾ മറ്റൊരാൾ അവതാരികയായും ബി​ഗ് ബോസ് ഷോയിലൂടെയുമെല്ലാമാണ് താരമായത്. ഇരുവരും അമ്മയാകാനുള്ള തയാറെടുപ്പുകളിലാണ് ഇപ്പോൾ. പേളി രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് അമല പോൾ. രണ്ട് ദിവസം മുൻപാണ് അമല താൻ ​ഗർഭിണിയാണെന്ന വിവരം അറിയിച്ചത്. പിന്നാലെ പ്രിയ താരത്തിന് ആശംസയുമായി നിരവധി പേർ എത്തിയിരുന്നു. ഇപ്പോൾ ആ പോസ്റ്റിന് പേളി മാണി നൽകിയ കമന്റും അതിന് അമല കൊടുത്ത മറുപടിയുമാണ് ചർച്ചയാകുന്നത്.

‘നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ തിരഞ്ഞെടുത്ത അത്ഭുതകരമായ ആ കുഞ്ഞ് സോളിനെ കാണാൻ കാത്തിരിക്കുന്നു. അമ്മയാവുക എന്നത് നിങ്ങൾ തെരഞ്ഞെടുത്ത ഏറ്റവും മനോഹരമായ സമ്മാനങ്ങളിൽ ഒന്നാണ്. നിങ്ങൾ ഇരുവരും അത്ഭുതപ്പെടുത്തുന്ന മാതാപിതാക്കൾ ആകുമെന്ന് ഉറപ്പാണ്’, എന്നാണ് പേളി മാണി കുറിച്ചത്. ഒപ്പം അമല പങ്കുവച്ച ചിത്രം ഇഷ്ടപ്പെട്ടുവെന്നും പേളി പറയുന്നുണ്ട്.

പേളിയുടെ കമന്റ് ശ്രദ്ധയിൽപ്പെട്ട അമല രസകരമായ മറുപടിയുമായി രം​ഗത്ത് എത്തി. “നന്ദി, സേറാ..നീയാണിതിന് തുടക്കമിട്ടത്. ഞങ്ങളെല്ലാവരും ആ പാത പിന്തുടരുകയാണ്”, എന്നാണ് അമല പോൾ കുറിച്ചത്. ഇതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ചിലർ കമന്റുകളുമായെത്തി. സെലിബ്രിറ്റികളുടെ കമന്റിന് മാത്രമെ മറുപടി കൊടുക്കുള്ളൂ എന്നതാണ് ആരാധകർ വിഷമമം പങ്കുവെച്ചത്. പിന്നാലെ ഓരോരുത്തർക്കും സ്മൈലി മറുപടി അമല നൽകുകയും ചെയ്തു