താങ്കളുടെ ഇൻട്രോ തീയറ്റർ കുലുങ്ങുമോ എന്ന് ചോദ്യത്തിന് മറുപടി നൽകി; മോഹൻലാൽ,വീഡിയോ

സിനിമ പ്രേക്ഷകർ  ഒന്നടങ്കം കാത്തിരിക്കുന്ന  ലിജോ ജോസ് പെല്ലിശ്ശേരി, മോഹൻലാൽ കോമ്പിനേഷനിൽ എത്തുന്ന  ചിത്രമാണ് ‘മലൈ  ക്കോട്ടൈവാലിബൻ’. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ മോഹൻ ലാൽ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വലിയൊരു കാൻവാസിലുള്ള കാല ദേശങ്ങില്ലാത്ത ഒരു സിനിമ ആണിതെന്നാണ് മോഹൻലാൽ പറയുന്നത്. ഇന്ത്യൻ സിനിമയിൽ ഇന്നുവരെ വന്നിട്ടില്ലാത്ത ഒരു ജോണറിൽ ഉള്ള സിനിമയാണിത്  മോഹൻലാൽ പറയുന്നു . വളരെ മനോഹരമായായി തന്നെയാണ്   വാലിബൻ ചിത്രീകരിച്ചിരിക്കുന്നതെന്നും ,ഒരു നടനെന്ന നിലയിൽ തനിക്ക് വളരെയധികം സംതൃപ്തി നൽകിയ സിനിമ ആണെന്നും മോഹൻലാൽ പറയുന്നുണ്ട്. സിനിമ വിജയിക്കണമെങ്കിൽ ഒരു ഭാഗ്യം വേണം . ആ ഭാഗ്യത്തിനായാണ് കാത്തിരിക്കുകയാണ് താൻ;  മോഹൻലാലിന്റെ ഇൻട്രോ സീനിൽ തീയറ്റർ കുലുങ്ങുമെന്നാണ് നേരത്തെ ടിനു പാപ്പച്ചൻ  പറഞ്ഞിരുന്നത് , ഇക്കാര്യം ചോദിച്ചപ്പോൾ അതൊന്നും പറയാൻ പറ്റില്ല , സിനിമയിൽ ഒരാളെ കാത്തിരിക്കുമ്പോൾ അയാളെ പ്രേസേന്റ്റ് ചെയ്തിരിക്കുന്ന സ്കിൽ ആണ് പ്രധാനം ആ സ്കിൽ ഈ സിനിമയിൽ ഉണ്ടായിരിക്കാ൦  ബാക്കിയൊക്കെ റിലീസിന് ശേഷമേ മാത്രമെ പറയാൻ സാധിക്കൂവെന്നും മോഹൻലാൽ പറഞ്ഞു.

അതേസമയം ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ എത്തുക. വൻ ഹൈപ്പുള്ള ചിത്രം ആയത് കൊണ്ടുതന്നെ ആദ്യദിനം മുതൽ മികച്ച കളക്ഷനും വാലിബന് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ മറ്റ് റിലീസുകളും ഇല്ല. ഫാൻ തിയറികളെ മാറ്റി മറിക്കുന്ന കഥ പറച്ചിലാകും മലൈക്കോട്ടൈ വാലിബനിലൂടെ എത്തുന്നതെന്നാണ് വിവരം. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അതേസമയം, ചിത്രം രണ്ട് ഭാഗങ്ങളിലായാണ് റിലീസ് ചെയ്യുക എന്ന തരത്തിലും  ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

അങ്ങനെയെങ്കില്‍ മലയാളസിനിമയിലെ തന്നെ  മറ്റൊരു അത്ഭുത ചിത്രമായി മാറുകയായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.. പിഎസ് റഫീഖ്  ആണ് ലിജോ ജോസ് പെല്ലിശ്ശേരിക്ക  ഒപ്പം ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.   എന്തായാലും ഈ വര്‍ഷം മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവും വാലിബന്‍ തന്നെയാണ് . മോഹന്‍ലാലും ലിജോ ജോസും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്നത്.