ഗുജറാത്തി സ്‌റ്റൈലില്‍ സാരിയുടുത്ത് അതീവ സുന്ദരിയായി അമലപോള്‍!!! ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍

ആടുജീവിതത്തിന്റെ വലിയ വിജയം ആഘോഷിക്കുന്നതിനിടെ ജീവിതത്തിലെ മറ്റൊരു ധന്യ മുഹൂര്‍ത്തത്തിലാണ് നടി അമല പോള്‍. തന്റെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ് അമല പോളും ഭര്‍ത്താവ് ജഗത് ദേശായിയും. ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും താരം സോഷ്യല്‍…

ആടുജീവിതത്തിന്റെ വലിയ വിജയം ആഘോഷിക്കുന്നതിനിടെ ജീവിതത്തിലെ മറ്റൊരു ധന്യ മുഹൂര്‍ത്തത്തിലാണ് നടി അമല പോള്‍. തന്റെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ് അമല പോളും ഭര്‍ത്താവ് ജഗത് ദേശായിയും. ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. മാത്രമല്ല ആടുജീവിതത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലെല്ലാം നിറവയറുമായി അമല പോള്‍ സജീവമായിരുന്നു.

ഇപ്പോഴിതാ അമല പോളിന്റെ ബേബി ഷവര്‍ ചിത്രങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. ജഗതിന്റെ നാടായ ഗുജറാത്തില്‍ വച്ചായിരുന്നു ബേബി ഷവര്‍ ആഘോഷം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അമലയുടെ ബേബി ഷവര്‍ ഗുജറാത്തി സ്‌റ്റൈലില്‍ ആയിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ അമല തന്നെ സോഷ്യലിടത്ത് പങ്കുവച്ചിട്ടുണ്ട്.

പാരമ്പര്യവും സ്നേഹവും ആഘോഷിക്കുന്നു എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ഗുജറാത്തി സ്റ്റൈലില്‍ സാരിയുടുത്ത് അതീവ സുന്ദരിയായിട്ടുണ്ട് അമല പോള്‍. വെള്ള കുര്‍ത്തി ധരിച്ചാണ് ജഗത് ചടങ്ങിനെത്തിയത്.

ജനുവരി മൂന്നിനാണ് അമല സന്തോഷ വാര്‍ത്ത പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയും ജഗതും വിവാഹിതരായത്. ഗോവയിലെ വില്ലയില്‍ സെയില്‍സ് ഹെഡായി ജോലി ചെയ്യുകയാണ് ജഗത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ജഗതും അമലയും വിവാഹിതരായത്.