ജഗദിനൊപ്പം ആദ്യ പൊങ്കല്‍ ആഘോഷമാക്കി അമല പോള്‍!!!

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള നടിയാണ് അമല പോള്‍. ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് താരം. സന്തോഷവാര്‍ത്ത അറിഞ്ഞതുമുതല്‍ താരം ഗര്‍ഭകാലം ആഘോഷമാക്കുകയാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. എല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. ജഗത് ദേശായിയുമായുള്ള…

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള നടിയാണ് അമല പോള്‍. ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് താരം. സന്തോഷവാര്‍ത്ത അറിഞ്ഞതുമുതല്‍ താരം ഗര്‍ഭകാലം ആഘോഷമാക്കുകയാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. എല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.

ജഗത് ദേശായിയുമായുള്ള വിവാഹ ശേഷം അമല ജീവിതം ശരിയ്ക്കും ആഘോഷമാക്കിയിരിക്കുകയാണ്. എല്ലാ നിമിഷങ്ങളും അതീവ സന്തോഷവതിയായി ആഘോഷിക്കുന്നുണ്ട് താരം. ഇപ്പോഴിതാ താരം വിവാഹ ശേഷമുള്ള പൊങ്കല്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിന്ദൂരവും സാരിയും ധരിച്ച് അതീവ സുന്ദരിയായിട്ടാണ് അമല ജഗദിനൊപ്പം എത്തിയിരിക്കുന്നത്. ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ വീഡിയോയാണ് അമല പങ്കുവച്ചിരിക്കുന്നത്.

നല്ല ദിവസങ്ങളെ അടയാളപ്പെടുത്തുന്ന തൈ പൊങ്കലിന് എക്കാലവും വലിയ പ്രാധാന്യമുണ്ട്. ഇത് കാര്‍ഷിക സമൃദ്ധിയെ മാത്രമല്ല നല്ല ഭാവിയിലേക്കുള്ള ആത്മീയ ഉണര്‍വ് കൂടിയാണ്. ഈ പൊങ്കല്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐക്യവും ആത്മീയതയും വളര്‍ച്ചയും കൊണ്ടുവരട്ടെ, എന്നാണ് അമല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കഴിഞ്ഞ നവംബറിലായിരുന്നു സുഹൃത്തായിരുന്ന ജഗദ് ദേശായിയും അമലയും തമ്മിലുള്ള വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു താരത്തിന്റെ വിവാഹം. ഗുജറാത്ത് സ്വദേശിയായ ജഗദ് ടൂറിസം മേഖലയിലാണ് ജോലി ചെയ്യുന്നത്. ഗോവയിലെ ആഡംബര ഹോംസ്റ്റേയിലാണ് ജഗദ് ജോലി നോക്കുന്നത്.