സ്റ്റൈലിഷ് ലുക്കില്‍ ന്യൂയര്‍ ആഘോഷിച്ച് കാവ്യയും മാമാട്ടിയും!!!

മലയാളത്തിന്റെ ഇഷ്ടനായികയാണ് കാവ്യാമാധവന്‍. സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന് ഇപ്പോഴും ആരാധകരേറെയുണ്ട്. അടുത്തിടെയാണ് താരം സോഷ്യല്‍മീഡിയയില്‍ സജീവമായത്. കുടുംബ ചിത്രങ്ങളൊക്കെ അപൂര്‍വമായേ താരം പുറത്തുവിടാറുള്ള. എന്നാലിതാ ന്യൂയറില്‍ താരം പങ്കുവച്ച പോസ്റ്റാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. മകള്‍…

മലയാളത്തിന്റെ ഇഷ്ടനായികയാണ് കാവ്യാമാധവന്‍. സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന് ഇപ്പോഴും ആരാധകരേറെയുണ്ട്. അടുത്തിടെയാണ് താരം സോഷ്യല്‍മീഡിയയില്‍ സജീവമായത്. കുടുംബ ചിത്രങ്ങളൊക്കെ അപൂര്‍വമായേ താരം പുറത്തുവിടാറുള്ള. എന്നാലിതാ ന്യൂയറില്‍ താരം പങ്കുവച്ച പോസ്റ്റാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. മകള്‍ മഹാലക്ഷ്മിയ്‌ക്കൊപ്പമാണ് താരത്തിന്റെ പുതുവത്സരാഘോഷം.

‘ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ നിറഞ്ഞ ചക്രവാളം നിങ്ങള്‍ക്കുണ്ടാവട്ടെ. പുതുവത്സരാശംസകള്‍’ എന്ന ക്യാപ്ഷനൊപ്പമാണ് മാമാട്ടിയ്‌ക്കൊപ്പമുള്ള ചിത്രം താരം പങ്കുവച്ചത്. വിദേശത്താണ് താരം ന്യൂ ഇയര്‍ ആഘോഷിക്കുന്നതെന്നാണ് ചിത്രങ്ങളില്‍ നിന്നം എന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തം. മാമാട്ടിക്കുട്ടിയും അമ്മയും സ്‌റ്റൈലിഷ് മേക്കോവറിലാണ് എത്തിയിരിക്കുന്നത്. ഇതേത് രാജ്യമാണ് എന്ന് ആരാധകരും തിരക്കുന്നുണ്ട്.

ഓണം, നവരാത്രി, ജന്മാഷ്ടമി, ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിലാണ് കാവ്യ കുടുംബ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. മാമാട്ടിയുടെ ചിത്രങ്ങള്‍ അപൂര്‍വ്വമായേ പുറത്തുവരാറുള്ളൂ. മകള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു.

അതേസമയം കാവ്യയ്ക്കും മഹാലക്ഷ്മിയ്ക്കും ഒപ്പം ദിലീപിനെയും മീനാക്ഷിയെയും കാണാത്തതിലും ആരാധകര്‍ പരിഭവം അറിയിക്കുന്നുണ്ട്. ദിലീപേട്ടനും മീനാക്ഷിയും എവിടെ എന്ന് ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടത്.

ബാലതാരമായി ചന്ദ്രനുദിക്കുന്നു ദിക്കിലൂടെയാണ് കാവ്യ മലയാള സിനിമയിലേക്ക് എത്തുന്നത്. പതിനാലാം വയസ്സില്‍ നായികയായി അരങ്ങേറിയ കാവ്യ മലയാളത്തിന്റെ സ്വന്തം നായികയായി മാറി. ദിലീപുമായുള്ള വിവാഹത്തിന് ശേഷം പൂര്‍ണമായും അഭിനയത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് താരം. 2016ല്‍ റിലീസ് ചെയ്ത അടൂര്‍ ഗോപാലകൃഷ്ണന്റെ ‘പിന്നെയും’ എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.