നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു! - മലയാളം ന്യൂസ് പോർട്ടൽ
Film News

നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു!

നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു. 61 വയസായിരുന്നു. ആശുപത്രി അധികൃതര്‍ പുറത്ത് വിട്ട പത്രക്കുറിപ്പിലൂടെയാണ് അമലയുടെ പിതാവിന്റെ വിയോഗ വാര്‍ത്ത പുറംലോകമറിയുന്നത്. റെയില്‍വേ ഉദ്യോഗസ്ഥനായ അദ്ദേഹം വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് അറിയുന്നത്.

ജനുവരി 23 ന് മൂന്ന് മണിയ്ക്കും അഞ്ച് മണിയ്ക്കും ഇടയില്‍ കൊച്ചി കുറുപ്പംപടിയിലെ സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ കത്തോലിക്ക പള്ളിയില്‍ വെച്ചാണ് സംസ്‌കാര ചടങ്ങ്. ആനീസ് പോളാണ് ഭാര്യ. അഭിജിത്ത് പോള്‍ മകന്‍. സിനിമാ ലോകത്ത് നിന്നും അല്ലാതെയുമായി നിരവധി പേരാണ് താരപിതാവിന് ആദാരഞ്ജലികള്‍ അര്‍പ്പിച്ച്‌ എത്തിയിരിക്കുന്നത്.

മലയാളത്തില്‍ നിന്നും തമിഴിലേക്കും തെലുങ്കിലേക്കുമെത്തിയതോടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് അതിവേഗം പ്രശസ്തയായ നടിയാണ് അമല പോള്‍. നായികയായി ഇപ്പോഴും തിളങ്ങി നില്‍ക്കുകയാണ് നടി. സിനിമയ്ക്ക് അപ്പുറം മോഡലിങ് രംഗത്തും സജീവമാണ്.

Join Our WhatsApp Group

Trending

To Top
Don`t copy text!