അമല പോൾ വീണ്ടും പ്രണയത്തിൽ ? ബോയ്ഫ്രണ്ടിനോടൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

വിവാദങ്ങളുടെ നായികയായ അമല എപ്പോഴും. അഭിനയിച്ച എല്ലാ സിനിമകളിലും  തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടിയാണ് അമല. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ആർഭാടപൂർവ്വം നടത്തിയ വിവാഹം ആയിരുന്നു സംവിധായകൻ എ എൽ വിജയിയുടെയും നടി അമല പോളിന്റെയും.…

amalapaul

വിവാദങ്ങളുടെ നായികയായ അമല എപ്പോഴും. അഭിനയിച്ച എല്ലാ സിനിമകളിലും  തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടിയാണ് അമല. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ആർഭാടപൂർവ്വം നടത്തിയ വിവാഹം ആയിരുന്നു സംവിധായകൻ എ എൽ വിജയിയുടെയും നടി അമല പോളിന്റെയും. ദീർഘനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവർ വിവാഹിതർ ആയത്.

amalapaul

എന്നാൽ കുറച്ച് നാളത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇവർ വിവാഹമോചനം നേടുകയായിരുന്നു.  എന്നാലിപ്പോൾ മുംബൈ സ്വദേശിയായ ഗായകന്‍ ഭവ്‍നിന്ദര്‍ സിംഗിനൊപ്പമുള്ള അമല പോളിന്റെ ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭവ്‍നിന്ദറിന്റെ സാമൂഹ്യ മാധ്യമത്തിലാണ് അമല പോളിന്റെ ഫോട്ടോകള്‍ പ്രചരിച്ചത്.

image

അതേസമയം അമല പോളും ഭവ്‍നിന്ദര്‍ സിംഗും തമ്മില്‍ പ്രണയത്തിലാണെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. അമല പോള്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ പ്രചരിച്ചതോടെയാണ് സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച്‌ അമല പോള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. താന്‍ വീണ്ടും വിവാഹിതയാകുമെന്നും അമല പോള്‍ പറഞ്ഞിരുന്നു.