പ്രണയം കാണിക്കാൻ തുണി അഴിക്കേണ്ട ആവശ്യമില്ല

നിരവധി ആരാധകർ ആണ് ബച്ചൻ കുടുംബത്തിന് ഉള്ളത്. ബച്ചൻ കുടുംബത്തിൽ ഉള്ളവർ എല്ലാം തന്നെ സിനിമയിൽസജീവമാണ്. ബോളിവുഡിന്റെ സ്വന്തം ബിഗ് ബി ആണ് അമിതാബ് ബച്ചൻ. താരത്തിന്റെ ഭാര്യ ജയാ ബച്ചനും മകൻ അഭിഷേക്…

നിരവധി ആരാധകർ ആണ് ബച്ചൻ കുടുംബത്തിന് ഉള്ളത്. ബച്ചൻ കുടുംബത്തിൽ ഉള്ളവർ എല്ലാം തന്നെ സിനിമയിൽസജീവമാണ്. ബോളിവുഡിന്റെ സ്വന്തം ബിഗ് ബി ആണ് അമിതാബ് ബച്ചൻ. താരത്തിന്റെ ഭാര്യ ജയാ ബച്ചനും മകൻ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിയും എല്ലാം സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾ ആണ്. ഇവർക്ക് എല്ലാം ലക്ഷ കണക്കിന് ആരാധകരും ആണുള്ളത് . പൊതു വേദികളിൽ ബച്ചൻ കുടുംബം എപ്പോഴൊക്കെ എത്താറുണ്ടോ അപ്പോഴെല്ലാം ആരാധകരുടെ ശ്രദ്ധ നേടിയിട്ടുമുണ്ട്. ജയാ ബച്ചൻ രാഷ്ട്രീയ പ്രവർത്തക കൂടി ആണ്. എന്നാൽ ഒരിക്കൽ അമർ സിങ് ജയാ ബച്ചനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ബച്ചൻ കുടുംബവുമായി അമർ സിങ്ങിന് വളരെ അടുത്ത ബന്ധം ആണ് ഉണ്ടായിരുന്നത്. എന്നാൽ രാഷ്രീയ ഭിന്നതയുടെ പേരിൽ ഈ കടുംബങ്ങൾ തമ്മീമ്മൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകുകയും വിരോധം ഉണ്ടാകുകയും ചെയ്തു. എന്നാൽ അതിനു ശേഷം അമർ സിങ് ജയാ ബച്ചനെ വിമർശിച്ചത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 2019 ൽ നടന്ന രാജ്യസഭയിൽ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ജയ ബച്ചൻ സംസാരിച്ചിരുന്നു. സാങ്കേതിക വളർച്ചയെ തടായാനാകില്ല, ടെലിവിഷനിൽ അശ്ലീല രംഗങ്ങൾ കണ്ടാൽ മാറ്റാനുള്ള റിമോട്ട് നിങ്ങളുടെ കയ്യിലാണുള്ളത് എന്നാണ് ജയാ പറഞ്ഞത്.

എന്നാൽ ഇതിനെതിരെ അമർ സിങ് രംഗത്ത് വരുകയായിരുന്നു. ജയാ ബച്ചനെ ഇരട്ടത്താപ്പ്കാരി എന്ന് വിളിച്ച് കൊണ്ടാണ് അമർ അഭിസംബോധന ചെയ്തത്. നിങ്ങളുടെ ഭർത്താവിനോട് അഭിനയിക്കുന്ന സമയത്ത് നടികൾക്ക് ഉമ്മ കൊടുക്കരുതെന്ന് പറയാത്തത് എന്നും യേ ദിൽ ഹേ മുഷ്ഖിൽ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിൽ നിന്നും നിങ്ങളുടെ മരുമകളെ തടയാഞ്ഞത് എന്നും ധൂമിൽ നായിക വസ്ത്രമഴിക്കുന്ന രംഗത്തിൽ അഭിനയിക്കുന്നതിൽ നിന്നും നിങ്ങളുടെ മകനെ തടയാത്തത് എന്നും തുണി അഴിച്ചുള്ള പ്രണയം കാണിക്കേണ്ടത് എന്നും ചാരിറ്റി ആദ്യം തുടങ്ങേണ്ടത് സ്വന്തം വീട്ടിൽ നിന്നാണ് എന്നുമാണ് അമർ ട്വിറ്ററിൽ പറഞ്ഞത്. എന്നാൽ പിന്നീട് ഇതിൽ ജയാ ബച്ചനോട് അമർ മാപ്പ് പറയുകയും ചെയ്തിരുന്നു.