കൊല്ലപ്പെട്ട ഗായകന്റെ മൃതദേഹം നിശാക്ലബില്‍ ചാരിനിര്‍ത്തി ദുഃഖാചരണം- വിവാദം

റാപ്പ് ഗായകന്‍ മാര്‍ക്കല്‍ മോറോവിന്റെ മൃതദേഹം വേദിയില്‍ ചാരിനിര്‍ത്തി ദുഃഖമാചരിച്ച് കുടുംബവും സുഹൃത്തുക്കളും. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്ന ചടങ്ങിന് പകരമാണ് വേദിയില്‍ ചാരി നിര്‍ത്തിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഈ ചടങ്ങില്‍ പങ്കെടുത്തു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ…

റാപ്പ് ഗായകന്‍ മാര്‍ക്കല്‍ മോറോവിന്റെ മൃതദേഹം വേദിയില്‍ ചാരിനിര്‍ത്തി ദുഃഖമാചരിച്ച് കുടുംബവും സുഹൃത്തുക്കളും. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്ന ചടങ്ങിന് പകരമാണ് വേദിയില്‍ ചാരി നിര്‍ത്തിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഈ ചടങ്ങില്‍ പങ്കെടുത്തു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ നിശാക്ലബ് അധികൃതര്‍ മാപ്പ് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് മാര്‍ക്കല്‍ മോറോ കൊല്ലപ്പെടുന്നത്. മേരിലാന്റിലെ ഒരു പാര്‍ക്കിങ് പ്രദേശത്ത് വെടിയേറ്റായിരുന്നു മരണം. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് നിശാക്ലബിലെ വീഡിയോ വൈറലായത്. വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും മകന് നല്‍കാവുന്ന ഏറ്റവും വലിയ ആദരമാണിതെന്നാണ് മാതാവ് പ്രാട്രിക് മോറോ പറയുന്നത്. ‘ആളുകള്‍ എന്തും പറഞ്ഞോട്ടെ. എന്റെ മകന്‍ നിശാക്ലബിലെ വേദിയില്‍ ഒരുപാട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്റെ മകന് ഇതിനേക്കാള്‍ നല്ല യാത്രയയപ്പ് നല്‍കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.