ചെന്നൈയിലേക്ക് താമസം മാറ്റി ആമിര്‍ഖാന്‍

ബോളിവുഡിന്റെ പ്രിയ താരമാണ് നടന്‍ ആമിര്‍ഖാന്‍. ഏറെ ആരാധകരുള്ള താരത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കുറച്ചുനാളത്തേക്ക് താരം ചെന്നൈയിലേക്ക് മാറ്റുന്നെന്ന വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് താരം താമസം മാറ്റുന്നത്. അമ്മ സീനത്ത്…

ബോളിവുഡിന്റെ പ്രിയ താരമാണ് നടന്‍ ആമിര്‍ഖാന്‍. ഏറെ ആരാധകരുള്ള താരത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കുറച്ചുനാളത്തേക്ക് താരം ചെന്നൈയിലേക്ക് മാറ്റുന്നെന്ന വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് താരം താമസം മാറ്റുന്നത്.

അമ്മ സീനത്ത് ഹുസൈന്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതുകൊണ്ട് അമ്മയ്ക്ക് അരികില്‍ തന്നെ വേണമെന്നതിനാലാണ് താരം ചെന്നൈയിലേക്ക് എത്തുന്നത്. ചെന്നൈയിലുള്ള നക്ഷത്ര ഹോട്ടലിലാകും താരം താമസിക്കുന്നത്. രണ്ടുമാമെങ്കിലും താരം ചെന്നൈയിലുണ്ടാകും.

സീനത്ത് ഹുസൈനെ ഇതിനകം ചികിത്സയ്ക്കായി ചെന്നൈയിലെത്തിച്ചിട്ടുണ്ട്. ആരോഗ്യം മോശമായ അമ്മയ്ക്കരികെ എപ്പോഴുമുണ്ടാകണമെന്ന് നിര്‍ബന്ധമുള്ളതിനാലാണ് താമസം മാറ്റാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സിനിമാഭിനയവും നിര്‍മാണവും കൂടാതെ ഇനി കൂടുതല്‍ സമയം കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ തീരുമാനിച്ചുവെന്ന് കുറച്ചുനാള്‍മുമ്പ് ആമിര്‍ അറിയിച്ചിരുന്നു. പുതിയ ചിത്രമായ സിതാരെ സമീന്‍ പര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താമസം മാറുന്ന വാര്‍ത്തകളും വന്നത്. അടുത്തിടെ തന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനാല്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുന്നതായി ആമിര്‍ പ്രഖ്യാപിച്ചിരുന്നു. ലാല്‍ സിംഗ് ഹദ്ദയും തഗ്‌സ് ഒഫ് ഹിന്ദുസ്ഥാനും പരാജയം നേരിട്ടിരുന്നു.