‘എന്റെ ബ്ലൂ ടിക്ക് തിരികെ തരൂ..’; ട്വിറ്ററിനോട് ബിഗ് ബി

പല പ്രമുഖർക്കും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററിലെ ബ്ലൂ ടിക് വെരിഫിക്കേഷൻ നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴിതാ ട്വിറ്ററിലെ ബ്ലൂ ടിക് വെരിഫിക്കേഷൻ നഷ്ടപ്പെട്ടതിന് പിന്നാലെ രസകരമായ പ്രതികരണവുമായി ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ.താൻ പണമടച്ചെന്നും…

പല പ്രമുഖർക്കും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററിലെ ബ്ലൂ ടിക് വെരിഫിക്കേഷൻ നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴിതാ ട്വിറ്ററിലെ ബ്ലൂ ടിക് വെരിഫിക്കേഷൻ നഷ്ടപ്പെട്ടതിന് പിന്നാലെ രസകരമായ പ്രതികരണവുമായി ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ.താൻ പണമടച്ചെന്നും ബ്ലൂ ടിക്ക് തിരികെ നൽകണമെന്നുമാണ് ബിഗ് ബി ട്വിറ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

amithabh-bachan
അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് ‘അതെ ട്വിറ്റർ സഹോദരാ, ഞാൻ പണം അടച്ചിട്ടുണ്ട്. ആ ബ്ലൂ മാർക്ക് അവിടെയുണ്ടോ? ഞാനാണ് യഥാർഥ അമിതാഭ് ബച്ചനെന്ന് ആളുകൾക്ക് അറിയാൻ വേണ്ടി അത് തിരികെ വെക്കൂ… സഹോദരാ, ഞാൻ ഇവിടെ തന്നെയുണ്ട് കൂപ്പുകൈകളോടെ പറയുന്നു. ഇനി ഞാൻ കാൽമുട്ട് കൂടി മടക്കട്ടെ’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.


ട്വിറ്ററിൽ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷൻ വന്നതിനെ തുടർന്നാണ് പലർക്കും വെരിഫിക്കേഷൻ നഷ്ടമായത്. അമിതാഭ് ബച്ചനെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി, ഷാരൂഖ് ഖാൻ, തൃഷ, ജയം രവി,ആലിയാഭട്ട്, വിരാട് കോഹ്ലി, രോഹിത് ശർമ, തുടങ്ങിയവരുടേയും ബ്ലൂ വെരിഫിക്കേഷൻ മാർക്ക് നഷ്ടമായിരിക്കുകയാണ്