ശസ്ത്രക്രിയ നടന്നിട്ടില്ല, ആശുപത്രിയിലുമല്ല!! വ്യക്തമാക്കി അമിതാഭ് ബച്ചന്‍

ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇപ്പോഴിതാ അക്കാര്യത്തില്‍ ബിഗ് ബി തന്നെ വിശദീകരണവുമായി എത്തിയിരിക്കുന്നത്. കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ താരത്തിനെ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി തുടങ്ങിയ റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്.

തന്നെ കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നാണ് ബച്ചന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരം കാണുകയായിരുന്നു. താനെയിലെ ദാദോജി കൊണ്ടദേവ് സ്റ്റേഡിയത്തില്‍ മകന്‍ അഭിഷേക് ബച്ചനൊപ്പമെത്തിയാണ് താരം കഴിഞ്ഞ ദിവസം മത്സരം കണ്ടത്. സച്ചിനൊപ്പമിരുന്നാണ് ബച്ചന്‍ മത്സരം ആസ്വദിച്ചത്.

അതേസമയം, മത്സരം കാണാനെത്തിയ താരത്തിനോട് തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആരാധകന്‍ അന്വേഷിച്ചപ്പോഴാണ് തന്ന കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മത്സര ശേഷം ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ബ്ലോഗിലൂടെ ഫൈനലിനെക്കുറിച്ചുള്ള അനുഭവവും താരം പങ്കുവെച്ചിരുന്നു.