പുതിയ ചിത്രത്തിന് അനുഗ്രഹം തേടി ചോറ്റാനിക്കര ക്ഷേത്രത്തിലെത്തി നടന്‍ പ്രഭുദേവ!!

എറണാകുളം ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി തമിഴ് നടന്‍ പ്രഭുദേവ. പുതിയ ചിത്രമായ ‘പേട്ടറാപ്പി’ന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയതാണ് താരം. എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് സിനിമയാണ് പേട്ടറാപ്പ്. സിനിമയുടെ…

എറണാകുളം ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി തമിഴ് നടന്‍ പ്രഭുദേവ. പുതിയ ചിത്രമായ ‘പേട്ടറാപ്പി’ന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയതാണ് താരം. എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് സിനിമയാണ് പേട്ടറാപ്പ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെയാണ് നടന്‍ ചോറ്റാനിക്കര ക്ഷേത്രത്തിലെത്തിയത്.

പ്രഭുദേവ ക്ഷേത്രദര്‍ശനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും വൈറലായിരിക്കുകയാണ്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള കളര്‍ഫുള്‍ എന്റര്‍ടെയിനറാണ് ചിത്രം. ഡി ഇമ്മന്‍ ആണ’പേട്ടറാപ്പി’നായി സംഗീതം ഒരുക്കുന്നത്. കേരളത്തിന് പുറമെ ചെന്നൈ, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

അറുപത്തിനാല് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് പി.കെ. ദിനിലാണ്. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാമാണ്.