മകള്‍ക്കൊപ്പം ഓസ്ട്രേലിയയില്‍ അവധിക്കാലം ആഘോഷിച്ച് കാവ്യ മാധവന്‍!!

മലയാളത്തിന്റെ പ്രിയ താരമാണ് നടി കാവ്യാ മാധവന്‍. ബാല താരമായെത്തി മലയാൡയുടെ സൗന്ദര്യ സങ്കല്‍പ്പമായി മാറിയ നായികയാണ് കാവ്യ. ദിലീപുമായുള്ള വിവാഹ ശേഷം സിനിമ വിട്ട് കുടുംബിനിയായിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വല്ലപ്പോഴുമേ താരം…

മലയാളത്തിന്റെ പ്രിയ താരമാണ് നടി കാവ്യാ മാധവന്‍. ബാല താരമായെത്തി മലയാൡയുടെ സൗന്ദര്യ സങ്കല്‍പ്പമായി മാറിയ നായികയാണ് കാവ്യ. ദിലീപുമായുള്ള വിവാഹ ശേഷം സിനിമ വിട്ട് കുടുംബിനിയായിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വല്ലപ്പോഴുമേ താരം ചിത്രങ്ങള്‍ പങ്കിടാറുള്ളൂ. ഇപ്പോഴിതാ മകളോടൊപ്പം വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്.

ഓസ്ട്രേലിയയിലാണ് താരം മകളോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നത്. സഹോദരനും കുടുംബത്തിനോടൊപ്പമാണ് കാവ്യയും മകള്‍ മഹാലക്ഷ്മിയും ഓസ്ട്രേലിയയില്‍ എത്തിയത്. സമൂഹ മാധ്യമങ്ങളില്‍ താരം പങ്കുവെച്ച ചിത്രങ്ങള്‍ വൈറല്‍ ആയിരിക്കുകയാണ്.

സഹോദരന്‍ മിഥുന്‍ മാധവനും കുട്ടികളും മഹാലക്ഷ്മിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘എന്റെ ലോകം’ എന്ന് പറഞ്ഞാണ് താരം കുട്ടിപ്പട്ടാളത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. അനൗക, റുവാന്‍ എന്നിങ്ങനെയാണ് സഹോദന്റെ കുട്ടികളുടെ പേരുകള്‍.

മഹാലക്ഷ്മിക്ക് സ്‌കൂള്‍ അവധിയായതിനാല്‍ കാവ്യ ചേട്ടന്റെ അടുത്തേക്ക് പോയതാണ്. മിഥുനും ഭാര്യ റിയയും വര്‍ഷങ്ങളായി ഓസ്‌ട്രേലിയയിലാണ് താമസം. കാവ്യ പലപ്പോഴും ഓസ്‌ട്രേലിയയിലേക്ക് പോകാറുണ്ട്. കണ്ണൂര്‍ സ്വദേശിനിയായ റിയയാണ് മിഥുന്റെ ഭാര്യ. 2014 ലായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം.

മഹാലക്ഷ്മി പഠിയ്ക്കുന്നത് ചെന്നൈയിലാണ്. ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷിയുടെ ഉന്നതപഠനവും ചെന്നൈയില്‍ തന്നെയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസം കഴിഞ്ഞ മീനാക്ഷി ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. 2016ലിറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘പിന്നെയും’ എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മകള്‍ പിറന്നത്.