അച്ഛന്‍ അമ്മയെ വിദഗ്ദ്ധമായി പറ്റിച്ചു, തുറന്ന് പറഞ്ഞ് സാറ അലി ഖാന്‍

സെയ്ഫ് അലിഖാന്റെയും അമൃതസിംഗിന്റേയും ഒരു കുസൃതിയെ കുറിച്ച് തുറന്ന് പറഞ്ഞ് സാറ അലിഖാന്‍. സാറയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാറയുടെ വാക്കുകള്‍ – എന്റെ അച്ഛനും അമ്മയും വിവാഹിതരായിരുന്ന സമയത്താണ്. ഒരിക്കല്‍…

സെയ്ഫ് അലിഖാന്റെയും അമൃതസിംഗിന്റേയും ഒരു കുസൃതിയെ കുറിച്ച് തുറന്ന് പറഞ്ഞ് സാറ അലിഖാന്‍. സാറയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സാറയുടെ വാക്കുകള്‍ – എന്റെ അച്ഛനും അമ്മയും വിവാഹിതരായിരുന്ന സമയത്താണ്. ഒരിക്കല്‍ തങ്ങളുടെ സുഹൃത്തായ നീലു മര്‍ച്ചന്റിനെ മുഖത്ത് ബൂട്ട് പോളിഷ് തേച്ച് പേടിപ്പിക്കാന്‍ പദ്ധതിയിട്ടു.
പക്ഷെ അവസാന നിമിഷം അച്ഛന്‍ പിന്മാറി. അദ്ദേഹം അമ്മയെ നീലുവിന്റെ മുറിയിലേക്ക് തള്ളി വിട്ടു. ആ സമയത്ത് നീലു തന്റെ ഭര്‍ത്താവിനൊപ്പം മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഒച്ച കേട്ട് അവര്‍ എഴുന്നേറ്റപ്പോള്‍ മുഖത്ത് പോളിഷ് തേച്ച് നില്‍ക്കുകയാണ് അമ്മ.

ആളെ മനസിലാകാതെ നീലുവിന്റെ ഭര്‍ത്താവ് തോക്ക് എടുത്ത് ചൂണ്ടി. അതോടെ ഇത് ഞാനാണ് എന്ന് പറഞ്ഞ് അമ്മ നിലവിളിക്കുകയായിരുന്നു. സാറ പറയുന്നു. രസകരമായ ഈ കഥ പറഞ്ഞതിന് പിന്നാലെ ഒരിക്കല്‍ ഇതേ പണി തനിക്കും ആര്‍ക്കെങ്കിലും കൊടുക്കണമെന്നും സാറ പറഞ്ഞു.