പുതിയ സന്തോഷത്തിൽ റിമി ടോമി, ആശംസകളുമായി ആരാധകരും!

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ…

rimi tomy new song

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരം തന്റെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. തന്റെ പുതിയ മ്യൂസിക്കൽ വീഡിയോ സോങ് ആണ് റിമി പങ്കുവെച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് റിമി തന്റെ  ഏറ്റവും പുതിയ വീഡിയോ ഗാനം പങ്കുവെച്ചിരിക്കുന്നത്. അമ്മാന കൊമ്പത്തെ എന്നു തുടങ്ങുന്ന പാട്ട് വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. റിമിയുടെ വീഡിയോയ്ക്ക് സംഗീതം നൽകിയിരിക്കുന്നത് റോണി റാഫേൽ ആണ്. റിമിയുടെ വീഡിയോയിലെ നൃത്തവും ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. വളരെ മനോഹരമായ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനത്തിൽ അതി മനോഹാരിയായാണ് റിമി എത്തിയിരിക്കുന്നത്.

വളരെ പെട്ടന്ന് തന്നെ റിമിയുടെ ഗാനം യൂട്യൂബിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് റിമിയെ പ്രശംസിച്ചിക്കൊണ്ട് എത്തിയിരിക്കുന്നത്. താൻ  നല്ല ഗായിക മാത്രമല്ല, നല്ല അവതാരികയും നടിയും ഒക്കെയാണ് എന്ന് പല തവണ താരം തെളിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ റിമിയുടെ ഈ വീഡിയോ കണ്ടിട്ട് ആരാധകർക്ക് വലിയ  അത്ഭുതം ഒന്നും തോന്നില്ല എന്നത് ഉറപ്പാണ്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായി പ്രേഷകരുടെ മുന്നിൽ എത്തുകയാണ് റിമി.