പാട്ട് മാത്രമല്ല..!! അമൃതയ്ക്ക് അഭിനയവും വഴങ്ങും..!! ഇതാ വീഡിയോ..

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ വന്ന് തന്റെ ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷക ലക്ഷങ്ങളെ തന്റെ ആരാധകരാക്കി മാറ്റിയ ഗായികയാണ് അമൃത സുരേഷ്. ഈ ഷോയിലൂടെ തന്നെ പ്രശസ്തി നേടിയ താരം…

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ വന്ന് തന്റെ ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷക ലക്ഷങ്ങളെ തന്റെ ആരാധകരാക്കി മാറ്റിയ ഗായികയാണ് അമൃത സുരേഷ്. ഈ ഷോയിലൂടെ തന്നെ പ്രശസ്തി നേടിയ താരം പിന്നീട് മലയാള സിനിമാ പിന്നണിഗാന രംഗത്തും സജീവമായി. ഇപ്പോഴിതാ തനിക്ക് ആലാപനം മാത്രമല്ല അഭിനയവും വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയപ്പെട്ട അമൃത സുരേഷ്.

സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വളരെ സജീവമായ താരം, തന്റെ ചെറിയ വിശേഷങ്ങള്‍പോലും ആരാധകരുമായി പങ്കുവെയ്്ക്കാറുണ്ട്. താരത്തിന് സ്വന്തമായി ഒരു മ്യൂസിക് ബാന്റും ഉണ്ട്. അനിയത്തി അഭിരാമി സുരേഷും അമൃതയുടെ ഓരോ ചുവടുവെയ്പ്പിനും കൂടെ തന്നെ ഉണ്ട്. അങ്ങനെ മ്യൂസിക് വിശേഷങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്ന താരം, ഇപ്പോള്‍ ഒരു ആക്ടിംഗ് വീഡിയോ ആണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഒരുപാട് ലൈക്കുകളും കമന്റുകളും ഇതിനോടകം തന്നെ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട. വീഡിയോ പങ്കുവെച്ചുകൊണ്ട് വൃത്തി അത് നിര്‍ബന്ധമാണ് എന്നാണ് നടി കുറിയ്ക്കുന്നത്.

ഇത് കുറച്ച് കടുത്ത് പോയില്ലേ… ഇതാണ് യാഥാര്‍ത്ഥ്യം.. പ്രിയപ്പെട്ട അമ്മു എല്ലാവരേയും ചിരിപ്പിച്ചു എന്നെല്ലാമാണ് അമൃതയുടെ വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍.