മകനോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് എമി ജാക്സൺ, മകനാണ് തന്റെ ജീവിതത്തിന്റെ പ്രകാശം

ഹോളിവുഡിലും ഇന്ത്യൻ സിനിമയിലും ഒരുപോലെ ആരാധകരുള്ള താരമാണ് എമി ജാക്സൺ. ആര്യ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെയാണ് എമി തെന്നിന്ത്യൻ സിനിമയിൽ എത്തിയത്. ഒറ്റ ചിത്രം കൊണ്ട് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. പിന്നീട് ഹോളിവുഡ് സുന്ദരി തെന്നിന്ത്യൻ സിനിമളുടെ ഭാഗമാകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് എമി ജാക്സൺ ചിത്രങ്ങളും വീഡിയോകളുമെല്ലാ പ്രേക്ഷകർക്കായി പങ്കുവെയ്ക്കാറുണ്ട് . പ്രസവകാലം ആഘോഷമാക്കുകയായിരുന്നു താരം. ഇതിന്റ ചിത്രങ്ങളും വീഡിയോ സമൂഹമാധ്യമങ്ങളിൽ‌ ട്രെന്റിങ്ങായിരുന്നു. കാമുകനുമായിട്ടുള്ള വാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന

വാര്‍ത്ത നടി പുറത്ത് വിടുന്നത്. ഒടുവില്‍ മാസങ്ങള്‍ക്ക് മുന്‍പ് എമി ജാക്‌സണ് ഒരു ആണ്‍കുഞ്ഞ് പിറന്നു. മകനൊപ്പമുള്ള ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയാണെന്ന് പലപ്പോഴും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് നടി. എന്റെ ജീവിതത്തിന്റെ പ്രകാശം എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് മകന്‍ ആന്‍ഡ്രിയാസിനൊപ്പമുള്ള ചിത്രം എമി പങ്കുവെച്ചത്. മൂന്ന് മാസം പ്രായമുള്ള ആന്‍ഡ്രിയാസിന്റെ നിരവധി ഫോട്ടോസ് ഇതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ജോര്‍ജ് പനായോട്ട് ആണ് എമി ജാക്‌സന്റെ പങ്കാളി. 2015 ലായിരുന്നു ജോര്‍ജുമായി എമി പ്രണയത്തിലാവുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഇരുവരുടെയും വിവാഹവും നിശ്ചയിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെയാണ് ഞാന്‍ ഗര്‍ഭിണിയാണെന്നും അധികം വൈകാതെ അമ്മയാവുമെന്ന കാര്യം എമി വെളിപ്പെടുത്തിയത്. നിലവില്‍ ലണ്ടനില്‍ സെറ്റിലായിരിക്കുകയാണ് താരകുടുംബം. ഗര്‍ഭകാലം ഏറ്റവുമധികം ആഘോഷമാക്കി മാറ്റിയ നടിയാണ് എമി ജാക്‌സണ്‍. താന്‍ അമ്മയാവാന്‍ പോവുന്നതായി അറിഞ്ഞത് മുതല്‍ പുതിയ വിശേഷങ്ങള്‍ എമി പങ്കുവെക്കാറുണ്ടായിരുന്നു.

വിവിധ രീതിയിലുള്ള ഫോട്ടോഷൂട്ടും മറ്റുമായി നടി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു ഒടുവില്‍ ഒരു ആണ്‍കുഞ്ഞ് എമിയുടെയും ഭര്‍ത്താവിന്റെയും ജീവിതത്തിലേക്ക് കടന്ന് വന്നിട്ട് രണ്ടു മാസം ആയിരിക്കുകയാണ്. 2015 ലായിരുന്നു ജോര്‍ജുമായി എമി പ്രണയത്തിലാവുന്നത്. ഇക്കഴിഞ്ഞ

ജനുവരിയില്‍ ഇരുവരുടെയും വിവാഹവും നിശ്ചയിച്ചു. ഇതിന് പിന്നാലെയാണ് താന്‍ അമ്മയാവാന്‍ പോവുന്ന കാര്യം സോഷ്യല്‍ മീഡിയ വഴി നടി വെളിപ്പെടുത്തിയത്. ജോര്‍ജ് പനായോട്ടുമായി ദുബായില്‍ നിന്നും ഗര്‍ഭകാലം ആഘോഷിച്ച എമി ഇപ്പോള്‍ ലണ്ടനിലാണ് സെറ്റിലായിരിക്കുന്നത്.
ഗർഭകാലത്ത് നടിമാരെ വളരരെ വിരളമായി മാത്രമേ സോഷ്യൽ മീഡിയയിലും മറ്റ് പൊതുപരിപാടികളിലും കാണാൻ സാധിക്കുകയുള്ളു. ചുരുക്കും ചില ഫോട്ടോ ഷൂട്ടുകൾക്ക് മാത്രമേ ഇവർ പ്രത്യക്ഷപ്പെടാറുമുള്ളൂ. ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു എമി ജാകസ്ൺ. ഗർഭകാലം ആഘോഷമാക്കുകയായിരുന്നു താരം. യാത്രയും സ്വിമ്മിങ്ങും വർക്കൗട്ടുമായി താരം ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Krithika Kannan