‘മമ്മൂക്ക കരഞ്ഞാൽ ഞങ്ങളും കരയും’; നോവിന്റെ കടൽ നിറക്കുന്ന മമ്മൂട്ടി

2007 ൽ പുറത്തിറങ്ങിയ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ക്ലൈമാക്സ്ക രംഗം ക ണ്ടു കരയുന്ന ഓരോഅച്ഛന്റെ വീഡിയോ ആണിത്. എബിൻ മരോട്ടിച്ചാൽ എന്ന ഇൻസ്റ്റാഗ്രാം യൂസർ ആണ് ഈ വീഡിയോ പാക് വെച്ചിട്ടുള്ളത്.…

2007 ൽ പുറത്തിറങ്ങിയ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ക്ലൈമാക്സ്ക രംഗം ക ണ്ടു കരയുന്ന ഓരോഅച്ഛന്റെ വീഡിയോ ആണിത്. എബിൻ മരോട്ടിച്ചാൽ എന്ന ഇൻസ്റ്റാഗ്രാം യൂസർ ആണ് ഈ വീഡിയോ പാക് വെച്ചിട്ടുള്ളത്. പറഞ്ഞു വന്നത് ഇതാണ്  മമ്മൂട്ടി കരഞ്ഞാൽ പ്രേക്ഷകനും കരയും. ഇതൊരു  ചരിത്ര വാചകമാന് . അതിനു  ഇന്നും മാറ്റമില്ല,.   എൻ്റെ ദൈവമേ എന്ന് വിളിച്ച് ഓമനയെ നെഞ്ചോട് ചേർക്കുമ്പോൾ, ചാച്ചന്റെ തോളിലേക്ക് മാത്യു ചായുമ്പോൾ  അതുവരെയില്ലാത്ത ഒരു വിങ്ങൽ കാതൽ ദി കോർ എന്ന  സിനിമ കാണുന്ന പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്. ഇത് ഈ  ഒരു സിനിമയിൽ മാത്രം സംഭവിക്കുന്നതല്ല. ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥകളെ മമ്മൂട്ടിയോളം സ്‌ക്രീനിൽ പ്രതിഫലിപ്പിക്കാൻ കഴിയുന്ന മറ്റൊരു നടനുണ്ടോ എന്നത് സംശയമാണ്. കാമുകനായാലും ഭർത്താവായാലും മകനായാലും അച്ഛനായാലും എല്ലാം അവരുടെ നിസഹായത അവതരിപ്പിച്ച് നോവിച്ചുകളയുമയാൾ. അമരത്തിലെ അച്ചൂട്ടി  , പപ്പയുടെ സ്വന്തം അപ്പൂസിലെ അപ്പൂസിന്റെ അച്ഛൻ ബാലചന്ദ്രൻ, , വാത്സല്യത്തിലെ മേലേടത് രാഘവൻ നായർ , സന്ദർഭത്തിലെ രവി , തനിയാവർത്തനത്തിലെ ബാലൻ മാഷ് ബാലന്‍ മാഷിനെ കണ്ട് കണ്ണീരണിയാത്ത ആരുമുണ്ടാകില്ല. അടുത്ത സുഹൃത്തായ കുഞ്ചനൊപ്പമാണ് മമ്മൂട്ടി തനിയാവര്‍ത്തനം കാണാന്‍ പോയത്. സിനിമയുടെ ക്ലൈമാക്സ് കണ്ട് തിയേറ്ററില്‍ എല്ലാവരും കരഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം മമ്മൂട്ടിയും കരയുകയായിരുന്നു. കുഞ്ചന്‍റെ കണ്ണുകളും നിറഞ്ഞൊഴുകി.

സ്വന്തം സിനിമ കണ്ട്, അത് സ്വന്തം സിനിമയാണെന്നുപോലും മറന്ന് കഥയില്‍ ലയിച്ച്‌ ഒരു നടന്‍ കരയുന്നത് താന്‍ ആദ്യമായി കാണുകയായിരുന്നു എന്ന് കുഞ്ചന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. പിന്നെയുണ്ട് അത്തരം കഥാപാത്രങ്ങൾ .  കാഴ്ച്ചയിലെ മാധവൻ , കൗരവറിലേ ആന്റോ ആന്റണി എന്ന് തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ. വൈകാരികമായ അഭിനയമുഹൂർത്തങ്ങൾ ഇത്ര ഭംഗിയായി കൈകാര്യം ചെയ്യാൻ മമ്മൂട്ടിയല്ലാതെ മറ്റാരുണ്ട് . കാമുകനിലെ  നിസഹായത ആയാലും മമ്മൂട്ടിയുടെ കൈയിൽ ഭദ്രമാണ്   കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് മമ്മൂട്ടി കോമ്പിനേഷനുകൾ പരിശോധിച്ചാൽ എത്ര ആഴത്തിലാണ് അയാൾ കഥാപാത്രങ്ങളെ ഉൾക്കൊണ്ടിക്കുന്നത് എന്ന് വ്യക്തമാകും. അഴകിയ രാവണൻ എന്ന ചിത്രത്തിലും  അമിത സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടുന്ന ഒരു കുട്ടിശങ്കരനെ കണ്ടെത്താൻ കഴിയും.എന്തിനധികം നമ്മൾ ആദ്യം കണ്ട ,  മമ്മൂട്ടി ഗസ്റ്റ് അപ്പിയറൻസിൽ പ്രത്യക്ഷപ്പെട്ട ‘കഥ പറയുമ്പോൾ’ തന്നെ  ഉദാഹരണമായെടുക്കാം. അവസാനം വരെ സാധാരണ രീതിയിൽ കഥ പറഞ്ഞു പോയ സിനിമയായിരുന്നു കഥ പറയുമ്പോൾ. എന്നാൽ  ക്ലൈമാക്സിൽ മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയപ്പോൾ സംഭവിച്ചത് എന്താണെന്ന് നമ്മൾ കണ്ടതാണ്.

ഇതേ കാര്യം തന്നെയാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കാതൽ ദി കോർ കണ്ടിറങ്ങിയവരും പറയുന്നത്. സെലിബ്രിറ്റികളടക്കം ഇതേ കാര്യം പങ്കുവെച്ചിരുന്നു. സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം കരഞ്ഞപ്പോള്‍ തിയറ്റേറാകെ കരഞ്ഞുവെന്ന് ആണ്  സംവിധായകന്‍ വി എ ശ്രീകുമാര്‍  ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. മമ്മൂക്ക സ്‌ക്രീനില്‍ കരഞ്ഞാല്‍ തിയറ്ററാകെ കരയും. ചാച്ചനമുമായുള്ള മാത്യുവിന്റെ സംസാരം ഓമനയിലേക്ക് നീളുകയും അതൊരു പാട്ടായി മാറുകയും ചെയ്തപ്പോള്‍, കരയാത്തവരായി തിയറ്ററില്‍ ആരാകും ഉണ്ടായിരുന്നിരിക്കുക. ഞാന്‍ കരഞ്ഞു. ആ കരച്ചിലിനൊടുവില്‍ തെളിഞ്ഞ മനസുകളുടെ, തെളിമയായിരുന്നു ആ കയ്യടി എന്നാണ് ശ്രീകുമാർ കുറിച്ചിരുന്നത്.. കാതൽ ദി കോർ  സിനിമയുടെ ഗാനരചയീതാവായ ജാക്വിലിന്‍ മാത്യു എന്ന നോര്‍മ്മ ജീന്‍ എഴുതിയ കുറിപ്പും വൈറലായി മാറിയിരുന്നു . നമ്മളില്‍ പലരെയും പോലെ മമ്മൂക്ക വിങ്ങി പൊട്ടുന്നത് കാണാന്‍ ശേഷിയില്ലാത്തയൊരാള്‍. പപ്പയുടെ ചില മാനറിസങ്ങള്‍ ഉള്ളതിനാല്‍ തന്നെ ഇമോഷണലി മമ്മൂക്കയില്‍ കുടുങ്ങി പോയൊരാള്‍ എന്നാണ് ജാക്വിലിൻ  കുറിപ്പില്‍ തന്നെക്കുറിച്ച് പറയുന്നത്. മമ്മൂട്ടിയുടെ അഭിനയ ജീവിതം എടുത്തു നോക്കിയാൽ ഇത്തരം ഇമോഷണൽ ഡ്രാമകളുടെ ഒരു വലിയ ലോകം തന്നെയുണ്ട്. കാഴ്ച, കറുത്ത പക്ഷികൾ , ഭൂക്കണ്ണാടി, പേരന്പ്, നന്പകൾ നേരത്ത മയക്കം, എന്തിനു രാജമാണിക്യം പോലും  സങ്കടകടലായി നിൽക്കുമ്പോൾ പ്രേക്ഷകനെ കൂടി  കഥാപാത്രത്തിന്റെ നോവിലേക്ക് തള്ളിയിടുകയായിരുന്നു മമ്മൂട്ടി. അങ്ങനെ ഇനിയുമേറെ മമ്മൂട്ടി  കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളി