ചെറിയ നടിയായത് കൊണ്ട് തന്നെ കിട്ടുന്ന വിലയും ബഹുമാനവും കുറയും

ആനന്ദം എന്ന സിനിമയിൽ കൂടി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് അനാകർക്കലി മരക്കാർ. ആനന്ദത്തിലെ പടം വരയ്ക്കുന്ന കണ്ണാടി വെച്ച കുട്ടിയെ ആരും മറക്കില്ല. അനാർക്കലിക്ക് ഇപ്പോഴും തന്റേതായ ഒരു കാഴ്ചപ്പാടുണ്ട് അതിൽ നിന്നും…

ആനന്ദം എന്ന സിനിമയിൽ കൂടി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് അനാകർക്കലി മരക്കാർ. ആനന്ദത്തിലെ പടം വരയ്ക്കുന്ന കണ്ണാടി വെച്ച കുട്ടിയെ ആരും മറക്കില്ല. അനാർക്കലിക്ക് ഇപ്പോഴും തന്റേതായ ഒരു കാഴ്ചപ്പാടുണ്ട് അതിൽ നിന്നും വിട്ടു നില്ക്കാൻ താരം ആഗ്രഹിക്കുന്നില്ല. ഇപ്പോഴും തന്റെ നിലപാടുകൾ വ്യക്തമാക്കുന്നതിൽ അനാർക്കലിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ അനാർക്കലി പറയുന്ന കാര്യങ്ങൾ ഒക്കെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അത് പലപ്പോഴും അനാർക്കലി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അനാർക്കലി ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ നടക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.

സിനിമയിൽ ആദ്യമായി അഭിനയിക്കുന്ന സമയത്ത് എന്നിക്ക് എന്താണ് സിനിമ എന്നോ സിനിമയിലെ ഹയറാർക്കികൾ എന്താണെന്നോ എനിക്ക് അറിയില്ലായിരുന്നു. ആദ്യ ചിത്രത്തിൽ അഭിനയിച്ച് കഴിഞ്ഞപ്പോഴും എനിക്ക് ഇതൊന്നും മനസ്സിലായിരുന്നില്ല. അവിടെ നന്നായിട്ട് അടിച്ച് പൊളിച്ചാണ് ഷൂട്ട് നടന്നത്. എന്നാൽ എന്റെ രണ്ടാമത്തെ ചിത്രത്തിൽ ആണ് ഇതൊക്കെ തനിക് മനസ്സിലാകുന്നത്. വിമാനം ആയിരുന്നു എന്റെ രണ്ടാമത്തെ ചിത്രം. ആ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് എനിക്ക് എല്ലാം മനസ്സിലാകുന്നത്. സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ആഹാരം കഴിക്കുനന്ത് പോലും രണ്ടു തരത്തിൽ ആണ്. അവിടെ ആഹാരം വിളമ്പുന്നത് പോലും രണ്ടു രീതിയിൽ ആണ്.

ആദ്യം ഇതൊക്കെ എനിക്ക് ഉൾക്കൊള്ളാൻ കുറച്ച് പ്രയാസമായിരുന്നു. എന്നാൽ സിനിമയുടെ ഹയറാർക്കികൾ മനസ്സിലായപ്പോൾ എനിക്ക് എനിക്ക് അതൊക്കെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ട്. ചെറിയ നടി ആയത് കൊണ്ട് തന്നെ നമുക് കിട്ടുന്ന ബഹുമാനവും വിലയും ചെറുതായിരിക്കും. എന്നാൽ ഇതാണ് സിനിമ എന്നും സിനിമയുടെ രീതി ഇങ്ങനെയാണെന്നും എനിക്ക് അതോടെയാണ് മനസ്സിലായത്. മാർക്കോണി മത്തായിയിൽ ഞാൻ അനഭിനയിച്ചത് വളരെ പാട് പെട്ടാണ്. കാരണം എനിക്ക് സ്ക്രിപ്റ്റിൽ പറയുന്ന ഡയലോഗ് മാത്രമേ പറയാൻ അറിയാവുല്ലായിരുന്നു. എന്നാൽ ലക്ഷ്മി നക്ഷത്രയൊക്കെ സ്വന്തമായി ഡയലോഗ് കയ്യിൽ നിന്ന് ഇടുമായിരുന്നു. ഞാൻ വിജയ് സേതുപതിയെ കാണാൻ വേണ്ടി മാത്രമാണ് ആ ചിത്രത്തിൽ പോയത് എന്നും അനാർക്കലി മരിക്കാർ പറഞ്ഞു.