കൊച്ചുകുട്ടിയായ എന്നോട് അയാൾ ഇങ്ങനെ കാണിക്കുമ്പോൾ എന്ത് സുഖമാണ് കിട്ടുന്നത്! ബാഡ് ടച്ചും, ഗുഡ് ടച്ചും  അമ്മ അന്നേപഠിപ്പിച്ചു തന്നിട്ടുണ്ട്, അനശ്വര രാജൻ  

ഉദാഹരണ സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് അനശ്വര രാജൻ, ഇപ്പോൾ താരം തനിക്ക് കുട്ടിക്കാലത്തു ഉണ്ടായ ഒരു മോശനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന്റെ അഭിമുഖത്തിൽ, താൻ…

ഉദാഹരണ സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് അനശ്വര രാജൻ, ഇപ്പോൾ താരം തനിക്ക് കുട്ടിക്കാലത്തു ഉണ്ടായ ഒരു മോശനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന്റെ അഭിമുഖത്തിൽ, താൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ അമ്മ തന്നെ ഗുഡ് ടച്ചും, ബാഡ് ടച്ചും എന്താണെന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട്, അതുപോലെ ആ സമയത്തു തന്നെ പീരീഡ്‌സിനെ കുറിച്ചും പറഞ്ഞു തന്നിരുന്നു

കുട്ടിക്കാലത്തു തനിക്ക് ഒരു മോശാനുഭവം ഉണ്ടായി, അതും ബസ്സിൽ വെച്ചാണ്, എന്റെ സീറ്റിന്റെ പുറകിൽ ഇരുന്നു ഒരാൾ എന്നെ വിളിച്ചു , ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ എന്നെ നോക്കി മാസ്റ്റർ ബേറ്റ് ചെയ്യുകയായിരുന്നു, അന്ന് എനിക്ക് അയാൾ എന്താണ് ഈ കാണിക്കുന്നത് എന്ന് പോലും അറിയില്ല, ഞാൻ എന്റെ അപ്പുറത്തിരുന്ന ചേച്ചിയെ വിളിച്ചു ഈ കാര്യം പറഞ്ഞു അവർ തിരിഞ്ഞു നോക്കിയപ്പോളേക്കും അയാൾ ബസ്സിൽ നിന്നും ഇറങ്ങി പോയി, എന്തോ അയാൾ അവിടെ വൃത്തികേട് കാണിക്കുന്നു എന്ന് മാത്രം മനസിലായി

കൊച്ചുകുട്ടിയായ എന്നോട് അയാൾ ഇങ്ങനെ കാണിച്ചിട്ട് എന്ത് സുഖം കിട്ടാനാണ് എനിക്ക് മനസിലാകുന്നില്ല, അപ്പോൾ അയാളുടെ അടുത്ത് ഒരു കൊച്ചുകുട്ടിയെ കിട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും എന്നാലോചിച്ചു ഞാൻ ടെൻഷൻ അടിച്ചു, അനശ്വര രാജൻ പറയുന്നു.