തിരുത്താന്‍ തയ്യാറാകുന്ന, പുതിയ തലമുറയില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കുന്ന ബേബിയെ എനിക്ക് ഇഷ്ട്ടപെട്ടു!

ദിലീഷ് പോത്തനെ നായകനാക്കി രഞ്ജന്‍ പ്രമോദ് ഒരുക്കിയ സിനിമയായ ‘ഒ.ബേബി’ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. ത്രില്ലര്‍ വിഭാഗത്തില്‍ എത്തുന്ന സിനിമയാണ് ഒ.ബേബി. നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തന്‍ നിര്‍മ്മാതാവുമാകുന്ന ചിത്രമെന്ന പ്രത്യേകതയും ഒ.ബേബി എന്ന ഈ സിനിമയ്ക്കുണ്ട്.

ഇപ്പോഴിതാ ഒ.ബേബി എന്ന സിനിമയെ കുറിച്ച് മൂവി ഗ്രൂപ്പില്‍ വന്നൊരു പോസ്റ്റാണ് വൈറലാവുന്നത്. പുതിയ തലമുറയോട് നിരന്തരം തര്‍ക്കിച്ച് അവരോട് സമരസപ്പെടാന്‍ തയ്യാറാവാത്ത പഴയ തലമുറയുടെ ടോക്‌സിക് വശങ്ങള്‍ സിനിമയില്‍ നന്നായി കാണിച്ചിട്ടുണ്ട്. എന്നാണ് ആന്‍സി വിഷ്ണു പറയുന്നത്.

”ഒരു കടം കഥക്ക് ഒന്ന് കാതോര്‍ക്കാന്‍ സമയം കൊടുത്താല്‍ ഇന്നും നമുക്ക് കേള്‍ക്കാം, പ്രമാണിമാരുടെ പഴകഥകള്‍,ചൂഷണത്തിന്റെ, ദുരഭിമാനത്തിന്റെ കേട്ടാല്‍ അറക്കുന്ന കഥകള്‍.ഏലം ചുമക്കുന്നവന്റെ, പാടത്ത് കൊയ്യുന്നവന്റെ പറമ്പില്‍ പണിക്ക് വരുന്നവന്റെയൊക്കെ പട്ടിണിയെ ചൂഷണം ചെയ്ത് പ്രമാണിമാര്‍ പത്തായത്തില്‍ സൂക്ഷിച്ച നെല്ലിന്റേം പൊന്നിന്റെം ഏലത്തിന്റേം കണക്ക് ചെറുതല്ല.പണിക്കാരന്റെ മകള്‍ക്കും ഭാര്യക്കും തൊലി വെളുത്തതാവാന്‍ പാടില്ലെന്ന്, അവര് നല്ല തുണിയുടുക്കാന്‍ പാടില്ലെന്ന്, അവര് പഠിക്കാന്‍ പാടില്ലെന്ന് അവര്‍ക്ക് പ്രേമിക്കാന്‍ പാടില്ലെന്നൊക്കെ പാടി നടന്ന കാലം കഴിഞ്ഞിട്ടില്ല. ഇന്നും പലയിടങ്ങളില്‍ ഇതൊക്കെ തന്നെ നടക്കുന്നുണ്ട്.ഒ ബേബി എനിക്കിഷ്ട്ടപെട്ടു. കഥ പറഞ്ഞ രീതി, ഇതിവൃത്തം, കഥാപാത്രങ്ങള്‍ എല്ലാം ഇഷ്ട്ടപെട്ടു.പുതിയ തലമുറയോട് നിരന്തരം തര്‍ക്കിച്ച് അവരോട് സമരസപ്പെടാന്‍ തയ്യാറാവാത്ത പഴയ തലമുറയുടെ Toxic വശങ്ങള്‍ സിനിമയില്‍ നന്നായി കാണിച്ചിട്ടുണ്ട്.തിരുത്താന്‍ തയ്യാറാകുന്ന, പുതിയ തലമുറയില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കുന്ന ബേബിയെ എനിക്ക് ഇഷ്ട്ടപെട്ടു.

ബേസില്‍ ന്റെ കഥാപാത്രം ( ബേബിയുടെ മകന്‍ ) ചെയ്ത കുട്ടി വളെരെ impressive ആയിട്ടുള്ളൊരു അഭിനേതാവായി തോന്നി.സിനിമയില്‍ വളെരെ silent ആയി പറഞ് പോകുന്ന കുറച്ചധികം കാര്യങ്ങളുണ്ട്, അപ്പനപ്പൂന്മാര്‍ പിന്തുടര്‍ന്ന് വന്ന ജീവിതം ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്ന കുട്ടികളുണ്ട്, അവരാണ് എല്ലാ കാലത്തും അതിജീവിക്കാന്‍ കഷ്ട്ടപെടുന്നത്. അവരുടെ പഠനവും നിത്യജീവിതവും പ്രേമവും തകരുന്നത് ഇത്തരം നിര്‍ബന്ധങ്ങളുടെ കാരണം കൊണ്ടാണ്, അത് സിനിമയില്‍ വളെരെ വ്യക്തമായി കാണിക്കുന്നുണ്ട്.ചെറിയൊരു കഥ വളെരെ കൃത്യതയോടെ പറഞ് പോയി,സിനിമ തീരുമ്പോള്‍ പ്രേക്ഷകനില്‍ ഒരു സംശയവും അവശേഷിക്കില്ല.” ഇതായിരുന്നു ആന്‍സി വിഷ്ണുവിന്റെ കുറിപ്പ്.

ഒ.ബേബി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അരുണ്‍ ചാലിലാണ്. എഡിറ്റര്‍ സംജിത്ത് മുഹമ്മദാണ്. ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ദിലീഷ് പോത്തന്‍, അ പ്രമോദ് തേര്‍വാര്‍പ്പള്ളി,ഭിഷേക് ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.