ലാൽ സാറിനെ കണ്ട എന്റെ സകല നിയന്ത്രണവും വിട്ടുപോയി! ‘ജയിലർ’ ഷൂട്ട്  അനുഭവം പങ്കുവെച്ചു , അനീഷ് ഉപാസന 

ഇപ്പോൾ തീയറ്ററുകളിൽ ചർച്ച ആകുന്ന വിഷയമാണ് ‘ജയിലറി’ലെ മോഹൻലാലിന്റെ മാത്യു എന്ന വേഷം, ശരിക്കും ലാലേട്ടന്റെ ലുക്ക് അടിപൊളി എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്, ഇപ്പോൾ നടന്റെ ജയലറിലെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ…

ഇപ്പോൾ തീയറ്ററുകളിൽ ചർച്ച ആകുന്ന വിഷയമാണ് ‘ജയിലറി’ലെ മോഹൻലാലിന്റെ മാത്യു എന്ന വേഷം, ശരിക്കും ലാലേട്ടന്റെ ലുക്ക് അടിപൊളി എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്, ഇപ്പോൾ നടന്റെ ജയലറിലെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ അനീഷ് ഉപാസന. അസിസ്റ്റന്റ് ഡയറക്ടർ ലാൽ സാറിനെ ഷോട്ടിനെ വിളിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ കാരവാനിന്റെ  അടുത്തേയ്ക്ക് എത്തിയപ്പോൾ, ഞാൻ പറഞ്ഞു ഇത് പൊളിക്കുമല്ലോ അല്ലെ, അവൻ ഒന്ന് ചിരിച്ചു.

സത്യത്തിൽ എനിക്കൊന്നും മനസിലായില്ല, കാരവാനിൽ നിന്നും ലാലേട്ടൻ ഇറങ്ങി വന്നു, സത്യത്തിൽ ലാൽ സാറിനെ കണ്ട എന്റെ സകല നിയന്ത്രണവും വിട്ടുപോയി, അദ്ദേഹം എന്നോട് ചോദിച്ചു ഉപാസന പോയില്ലേ എന്ന് ഞാൻ പറഞ്ഞു ഇല്ല സാർ, സാറിന് ഈ ഡ്രെസ്സിൽ ഒന്ന് കണ്ടിട്ട് പോകാമെന്നു അനീഷ് പറയുന്നു.

കണ്ടില്ലേ, സാർ കൊള്ളാം ഒരു രക്ഷയുമില്ല, അദ്ദേഹം മറുപടിയെന്നോണം ഒരു പുഞ്ചിരി നൽകി. അവിടെ പൊരിവെയിൽ, നാല് ക്യമറകൾ അദ്ദേഹത്തിന് ചുറ്റും വെച്ച്, ലാൽ സാറിനെ മുന്നിലായി ലോറി കത്തിക്കരിഞ്ഞ നിൽപ്പുണ്ട്. അദ്ദേഹത്തിന്റെ പിന്നിൽ ഞാൻ വെയിൽ കൊണ്ട് നിൽപ്പുണ്ട്. ഒടുവിൽ ഡയറക്ടർ റെഡി സാർ എന്ന് ചോദിച്ചു, ലാൽ സാർ റെ ഡിയെന്നു പറഞ്ഞു, അദ്ദേഹം തന്റെ കൈയിലെ സിഗിരിട്ട തന്റെ ചുണ്ടിലേക്ക് വെച്ച് അയ്യോ മാസ്സ് തന്നെ, ആ പൊരിവെയിലത്തു മുട്ടുകുത്തി നിന്ന് എനിക്ക് ഒച്ച ഉണ്ടാക്കണമെന്നുണ്ട്. എന്നാൽ ഞാൻ എല്ലാം നിയന്ത്രിച്ചു, പിന്നീട് ഞാൻ പോവാണെന്നു പറഞ്ഞു അപ്പോൾ അദ്ദേഹം ചോദിച്ചു പോവാണോ എന്ന് ഞാൻ പറഞ്ഞു മതി സാർ കണ്ണും,മനസു൦ നിറഞ്ഞു . എനിക്കിതു മതി ലാൽ സാർ വീണ്ടും ഒന്ന് ചിരിച്ചു ,അദ്ദേഹത്തിന്റെ ആ വരവ് തീയിട്ടറിൽ വരുമ്പോൾ എന്താകും അയ്യോ മരണ മാസ്  അനീഷ് ഉപാസന പറയുന്നു.