മുഖം കഴുകി തിരിച്ചുവന്നപ്പോൾ മുറിയിൽ കുറച്ച് ആൺകുട്ടികൾ, എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലായിരുന്നു!

മലയാളത്തിൽ വലിയ പിന്തുണയോടെ മുന്നേറിക്കൊണ്ടിരിക്കുന്നു മത്സരാര്ഥിയാണ് ഏഞ്ചൽ. വൈൽഡ് കാർഡ് എൻട്രി വഴി വന്ന താരം മികച്ച പ്രകടനം ആണ് പരുപാടിയിൽ കാഴ്ചവയ്ക്കുന്നത്. ആലപ്പുഴ സ്വദേശിയായ താരം തന്റെ ആദ്യ ദിവസം മുതൽ തന്നെ…

Angel Thomas about her photoshoot

മലയാളത്തിൽ വലിയ പിന്തുണയോടെ മുന്നേറിക്കൊണ്ടിരിക്കുന്നു മത്സരാര്ഥിയാണ് ഏഞ്ചൽ. വൈൽഡ് കാർഡ് എൻട്രി വഴി വന്ന താരം മികച്ച പ്രകടനം ആണ് പരുപാടിയിൽ കാഴ്ചവയ്ക്കുന്നത്. ആലപ്പുഴ സ്വദേശിയായ താരം തന്റെ ആദ്യ ദിവസം മുതൽ തന്നെ പരുപാടിയിൽ ശോഭിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്റെ മോഡലിംഗ് ജീവിതത്തിന്റെ തുടക്കകാലത്തിൽ ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

കാശിനു കുറച്ച് ബുദ്ധിമുട്ടുള്ള ഒരു സമയത്തിൽ കൂടായിരുന്നു അന്ന് കടന്നുപോയിക്കൊണ്ടിരുന്നത്. അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു സുഹൃത്ത് വിളിച്ചിട്ട് ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ പോകാൻ കഴിയുമോ എന്ന് എന്നോട് ചോദിച്ചു. ഒരു സന്ധ്യ സമയത്ത് ആയിരുന്നു എന്നെ വിളിച്ചത്. സമ്മതം ആണെങ്കിൽ എന്നോട് ഉടൻ തന്നെ കൊച്ചിയിലേക്ക് വരാൻ ആണ് ആവശ്യപ്പെട്ടതും. ഞാൻ അതിനു സമ്മതിക്കുകയും ഉടൻ തന്നെ കൊച്ചിയിലേക്ക് പോകുകയും ആയിരുന്നു. എന്നാൽ കൊച്ചിയിൽ എത്തിയിട്ട് എന്റെ സുഹൃത്തിനെ വിളിച്ചപ്പോൾ പാലക്കാട്ടേക്കാണ് പോകേണ്ടത് എന്നും വിളിച്ച സുഹൃത്തിനു എന്റെ ഒപ്പം വരാൻ കഴിയില്ല എന്നുമാണ് പറഞ്ഞത്. അങ്ങനെ ഉടൻ തന്നെ ഞാൻ എന്റെ മറ്റൊരു സുഹൃത്തിനെ വിളിക്കുകയും അവന്റെ സഹായത്തോടെ ഞാൻ ഒരു രണ്ടു മണിയൊക്കെ ആയപ്പോൾ പാലക്കാട് എത്തുകയും ചെയ്തിരുന്നു. അവിടെ ചെന്നതിനു ശേഷം പരസ്യ ചിത്രം എടുക്കുന്നത് എന്ന പേരിൽ ഒരു യുവാവിന്റെ നമ്പർ എനിക്ക് തന്നിരുന്നു. ആ നമ്പറിൽ വിളിച്ചപ്പോൾ ഒരു ഹോട്ടലിന്റെ പേര് പറഞ്ഞിട്ട് അങ്ങോട്ട് ചെല്ലാൻ ആവശ്യപ്പെട്ടു.

ഞാൻ അവിടെ ചെന്നപ്പോൾ എന്നെ കൂടാതെ വേറെയും കുറച്ച് പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നു. ഒന്ന് ഫ്രഷ് ആകാൻ വേണ്ടി ഞാൻ ബാത്റൂമിലേക് പോയി. മുഖം കഴുകി തിരികെ വന്നപ്പോൾ റൂമിൽ കുറച്ച് ആൺകുട്ടികൾ നിൽക്കുന്നതാണ് കണ്ടത്. എനിക്ക് എന്താണ് നടക്കുന്നത് എന്ന് അറിയില്ലായിരുന്നു. അതിൽ ഒരാൾ എന്നെ നോക്കിയിട്ട് അവിടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയോട് ചോദിച്ചത് ഈ കുട്ടിയോട് കാര്യങ്ങൾ എല്ലാം പറഞ്ഞായിരുന്നു എന്നായിരുന്നു. പരസ്യചിത്രത്തിൽ അല്ലെ അഭിനയിക്കേണ്ടത് എന്ന് ഞാൻ പെട്ടന്ന് തിരിച്ചു ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു, ഇവിടെ ഷൂട്ടിങ് ഒന്നും അല്ല നടക്കുന്നതെന്നും അവരുടെ പക്കൽ കുറച്ച് സ്വർണം ഉണ്ടെന്നും കുറച്ച് വാഹനങ്ങളിൽ ആയി അത് കടത്തണം എന്നുമാണ് എന്നോട് പറഞ്ഞത്. ഞാൻ ആകെ ഷോക്ക് അയി പോയി. ഞാൻ അപ്പോൾ തന്നെ നോ പറഞ്ഞു. ഉടനെ ആ യുവാവിന്റെ മുഖഭാവം മാറി. എന്നെ ഉൾപ്പടെ അയാൾ പറഞ്ഞത് സമ്മതിക്കാഞ്ഞ കുറച്ച് പെൺകുട്ടികളെ ആ റൂമിൽ ഇട്ട് പൂട്ടിയിട്ട് അവർ പോയി. എട്ടു ദിവസത്തോളം ആയിരുന്നു ഞങ്ങളെ ആ റൂമിൽ പൂട്ടിയിട്ടത്. ഒടുവിൽ അവിടുത്തെ ഒരു ജീവനക്കാരന്റെ സഹായത്തോടെ ഞങ്ങൾ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.