ഏതു രീതിയിലാണ് നയന്‍താരയെ അനുകരിക്കുന്നത് എന്ന് എനിക്കു മനസ്സിലായിട്ടേയില്ല ; വിമർശനങ്ങൾക്ക് മറുപടിയുമായി അനിഖ

ബാലതാരമായി എത്തി മലയാളി മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. ഇപ്പോൾ നായികയായി തിളങ്ങുകയാണ് താരം. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ്…

ബാലതാരമായി എത്തി മലയാളി മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. ഇപ്പോൾ നായികയായി തിളങ്ങുകയാണ് താരം. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ഏവരും ചർച്ച ചെയ്യുന്നത്.

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയെ പോലെയാണ് അനിഖയുള്ളത് എന്ന് പലപ്പോഴും കേൾക്കാറുള്ള ഒരു കാര്യമാണ്. എന്നാൽ ഇത്വെച്ച് പലരും താരത്തെ വിമർശിക്കാറുമുണ്ട്. ഇപ്പോൾ ആ വിമര്ശനങ്ങൾക്കാണ് താരം മറുപടി നൽകിയിരിക്കുന്നത്.

‘നയന്‍താരയെ അനുകരിക്കുന്നു എന്നാണു എനിക്കെതിരെ ഉയരുന്ന വിമര്‍ശങ്ങളിലൊന്ന്. ഏതു രീതിയിലാണ് നയന്‍താരയെ അനുകരിക്കുന്നത് എന്ന് എനിക്കു മനസ്സിലായിട്ടേയില്ല. കാഴ്ചയില്‍ അല്‍പം സാമ്യം ഉണ്ട് എന്ന് ചിലര്‍ പറയാറുണ്ട്. ബേസ് വോയ്‌സില്‍ സംസാരിക്കുന്നതിനാലാണിതു പറയുന്നതെങ്കില്‍ എന്റെ ശബ്ദം ഇങ്ങനെയാണ്. ഈ ശബ്ദത്തിലല്ലേ എനിക്കു സംസാരിക്കാന്‍ കഴിയൂ’,
എന്നാണ് അനിഖ ചോദിക്കുന്നത്.