കുട്ടിയുടുപ്പിട്ട് പഴയ ബാത്റൂമിന് മുന്നിൽ നിന്ന് അനിഖയുടെ ഫോട്ടോഷൂട്ട് ; കമന്റുമായി ആരാധകർ !

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാലോകത്ത് ഒന്നടങ്കം ആരാധകരെ സമ്പാദിച്ച താരമാണ് അനിഖ സുരേന്ദ്രൻ. മലയാള സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴ് സിനിമകളിലും മികച്ച കഥപാത്രങ്ങളിലൂടെ താരം ശ്രദ്ധിയ്ക്കപ്പെടുകയായിരുന്നു. മമ്മൂട്ടി, തല അജിത്, നയൻ‌താര,…

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാലോകത്ത് ഒന്നടങ്കം ആരാധകരെ സമ്പാദിച്ച താരമാണ് അനിഖ സുരേന്ദ്രൻ. മലയാള സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴ് സിനിമകളിലും മികച്ച കഥപാത്രങ്ങളിലൂടെ താരം ശ്രദ്ധിയ്ക്കപ്പെടുകയായിരുന്നു. മമ്മൂട്ടി, തല അജിത്, നയൻ‌താര, തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം മകളായി താരം അഭിനയിച്ചു. ഇപ്പോൾ വിജയ് സേതുപതിയുടെ പുതിയ ചിത്രത്തിലാണ് താരം അഭിനയിച്ച് വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിയ്ക്കുവാനും താരത്തിന് സാധിച്ചു. ഇൻസ്റ്റാഗ്രാമിൽ വൺ മില്യണിൽ അതികം ഫോളോവെർസ് ഉള്ള താരം സോഷ്യൽ മീഡിയയിൽ ഒന്നടങ്കം സജീവമാണ്. പല തരത്തിലുള്ള വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും മറ്റുമായി താരം സോഷ്യൽ മീഡിയയിൽ പലപ്പോഴും എത്താറുണ്ട്. ഈ ചെയ്തത്രങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെ വൈറൽ ആയും മാറാറുണ്ട്. ട്രഡീഷണൽ ലുക്കിലും മോഡേൺ ലുക്കിലും ഒരുപോലെ തിളങ്ങുന്ന താരം കോവിഡ് ലോക്‌ഡോൺ കാലയളവിൽ കൂടുതലായും സാരിയിലും മറ്റുമാണ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഇനി നായികയാകാനുള്ള തയ്യാറെടുപ്പിലാണോ താരം ഉള്ളതെന്ന ചോദ്യമായിരുന്നു ആരാധകരുടെ ഇടയിൽ നിന്നും ഉയർന്നത്. എന്നാൽ ഇന്നിപ്പോൾ ഇതുവരെ ഉള്ളതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി ആണ് താരം എത്തിയിരിയ്ക്കുന്നത്. ചെറിയ സ്കൂൾ യൂണിഫോമിൽ ആണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. കുട്ടിയുടുപ്പിട്ട് പഴയ ഒരു ബാത്റൂമിന് മുന്നിൽ നിന്നാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. കുട്ടിയുടുപ്പിൽ ക്യൂട്ടായുള്ള അനിഖയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയിരിയ്ക്കുകയാണ്. അനിഖയുടെ ഇതുപോലെയുള്ള ഫോട്ടോഷൂട്ട് ഇത് ആദ്യമായതിനാൽ തന്നെ നിരവധി കമ്മന്റുകളുമാണ് ചിത്രത്തിന് താഴെയായി വന്നിരിയ്ക്കുന്നത്. വളരെ മനോഹാരിയായിരിയ്ക്കുന്നു, ക്യൂട്ട് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. നിരവധി താരങ്ങളും താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.