മോഹൻലാലിനെ വെച്ചൊരു  സൂപ്പർഹിറ്റ് മൂവി ഉണ്ടാക്കുന്ന തീരുമാനത്തിൽ ആയിരിക്കെ വമ്പൻ ബഡ്‌ജറ്റിൽ മറ്റൊരു മമ്മൂട്ടി ചിത്രം എത്തി അതോടെ ശ്രമം ഉപേക്ഷിച്ചു,അനിൽ അമ്പലക്കര  

തനിക്ക് വലിയ ഒരു ആഗ്രഹമായിരുന്നു മോഹൻലാലിനെ വെച്ചൊരു ഒരു സൂപ്പർഹിറ്റ് ചിത്രം ചെയ്യാൻ, എന്നാൽ ആ ആഗ്രഹം ഇല്ലാതായതിനെ കുറിച്ച് തുറന്നു പറയുകയാണ് നിർമാതാവ് അനിൽ അമ്പലക്കര, വേലുത്തമ്പിയുടെ പുതിയ വേർഷൻ മോഹൻലാലിനെ വെച്ച് ചെയ്‌യാൻ തീരുമാനിച്ചു. അതിന്റെ ഏകദേശം സ്ക്രിപ്റ്റും ആയതാണ്, ചിത്രം ഹിറ്റ് ആകുമെന്നതിൽ ഒരു സംശയവുമില്ലായിരുന്നു, എന്നാൽ ബിഗ് ബഡ്‌ജറ്റിൽ മറ്റൊരു മമ്മൂട്ടി ചിത്രം എത്തി അനിൽ പറയുന്നു.

ആ സമയത്താണ് മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റിലുള്ള ‘പഴശ്ശിരാജ’ എന്ന ചിത്രം ഇറങ്ങുന്നത്, അതിന്റെ ഇൻവെസ്റ്റ്മെന്റ് കൂടിയതുകൊണ്ടായിരുന്നു മോഹൻ ലാലിനെ വെച്ചുള്ള ‘വേലുത്തമ്പി ദളവ’ എന്ന ചിത്രം ഉപേക്ഷിച്ചത്, ‘പഴശ്ശി രാജ’യുടെ ബഡ്ജറ്റ് കാരണം മോഹൻലാലിൻറെ വേലുത്തമ്പി ദളവ എന്ന ചിത്രം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് അനിൽ പറയുന്നു.

ഈ ചിത്രത്തെ കുറിച്ച് ലാലുമായി താൻ ആലോചിച്ചിരുന്നു എന്നും നിർമാതാവ് പറയുന്നു, അത്പോലെ താൻ നിർമിച്ച ജൂഡ് എന്ന ചിത്രത്തിൽ നിവിൻ പോളിക്ക് പകരം ആദ്യം കാളിദാസിനെ ആയിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്യാമപ്രസാദിന്റെ തീരുമാനത്തിലാണ് പിന്നീട് നിവിൻ പോളിക്ക് ആ കഥപാത്രം നൽകിയത് അനിൽ അമ്പലക്കര പറയുന്നു.