കമലദളം എന്റെ കഥ മോഷ്ട്ടിച്ചാണ് സിബി മലയിൽ ഒരുക്കിയത്, എസ് സുകുമാരൻ

മോഹൻലാലിൻറെ അഭിനയ ജീവിതത്തിൽ നാഴിക കല്ലായി  മാറിയ ചിത്രമാണ് കമലദളം.  എന്നാൽ കമലദളം തന്റെ കഥ ആയിരുന്നു എന്നും സിബി മലയിൽ അത് അടിച്ച് മാറ്റിയത് ആണെന്നും അതിനു  മോഹൻലാലും  കൂട്ട് നിന്ന് എന്ന്…

മോഹൻലാലിൻറെ അഭിനയ ജീവിതത്തിൽ നാഴിക കല്ലായി  മാറിയ ചിത്രമാണ് കമലദളം.  എന്നാൽ കമലദളം തന്റെ കഥ ആയിരുന്നു എന്നും സിബി മലയിൽ അത് അടിച്ച് മാറ്റിയത് ആണെന്നും അതിനു  മോഹൻലാലും  കൂട്ട് നിന്ന് എന്ന് പറയുകയാണ് സംവിധായകൻ എസ് സുകുമാരൻ. സുകുമാരൻ പറയുന്നത് ഇങ്ങനെ, എന്റെ കഥ ആയിരുന്നു കമലദളം. ഞാൻ രാജശിൽപ്പിക്ക് വേണ്ടി ഒരുക്കിയ കഥ ആയിരുന്നു. എന്നാൽ ആ കഥ അടിച്ച് മാറ്റിയാണ് കമലദളം ഒരുക്കിയത്. രണ്ടു സിനിമയിലും നായകൻ മോഹൻലാൽ ആയിരുന്നു. രണ്ടു കഥയും ഒരു പോലെയും. ഇതിൽ സംഭവിച്ച അബധം എന്താണെന്നു  വെച്ചാൽ ഞങ്ങളുടെ തിരക്കഥ കമലദളംകാർ വായിച്ചു എന്നതാണ്. സിബി മലയിലിനു ഞാൻ രാജശില്പിയുടെ തിരക്കഥ വായിക്കാൻ കൊടുത്തിരുന്നു.

നമ്മുടെ തിരക്കഥ മറ്റൊരാൾക്ക് വായിക്കാൻ നൽകരുത് എന്ന് എനിക്ക് അതോടെയാണ് മനസ്സിലായത്. കഥയുടെ ത്രെഡ് മനസ്സിലായ സിബി മലയിൽ തിരക്കഥ എഴുതാൻ ലോഹിത ദാസിനെ ഏൽപ്പിച്ചു. തങ്ങൾക്ക് പറ്റിയ തെറ്റ് എന്താണെന്ന് വെച്ചാൽ ആ സമയത്ത് മോഹൻലാലിന് മുടിക്ക് അധികം നീളംഇല്ലായിരുന്നു . മുടിക്ക് നീളം വെയ്ക്കാൻ കുറച്ച് സമയം കൊടുത്തു എന്നതാണ്. തൃശ്ശൂരിൽ എല്ലാവരും കൂടുന്ന ഒരു കെട്ടിടം ഉണ്ട്. അവിടെ വെച്ചാണ് ലോഹി സിനിമയുടെ കഥ എഴുതിയത്. ഇടയ്ക്ക് വന്നു എന്നോട് ചില സംശയങ്ങൾ ഒക്കെ ചോദിച്ചിരുന്നു. എന്നാൽ അപ്പോഴും എനിക്ക് മനസ്സിലായില്ല അവർ എന്റെ കഥ മോഷ്ട്ടിക്കുകയാണ് എന്ന്. എന്നാൽ കമലദളത്തിന്റെ പ്രിവ്യു വിന് ഞാനും മധു അമ്പാട്ടും കൂടിയാണ് പോയത്.

 

അവിടെ ചെന്ന ഞങ്ങൾ ആദ്യ അരമണിക്കൂർ ആയപ്പോൾ തന്നെ കരഞ്ഞു പോയി എന്നതാണ് സത്യം.  ഈ കാര്യം ഞാൻ ലാലിനോട് പറഞ്ഞപ്പോൾ അതും ഇതും രണ്ടാണ് സാർ എന്നാണ് ലാൽ എന്നോട്  പറഞ്ഞ മറുപടി. അതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്?  ആ കൊലച്ചതിക്ക് മോഹൻലാലും കൂട്ട് നിന്ന് എന്ന് പറഞ്ഞാൽ ഒട്ടും കുറഞ്ഞു പോകില്ല. പിന്നീട് അങ്ങോട്ട് ഞങ്ങളുടെ ശ്രമം രാജശില്പി എങ്ങനെ മാറ്റിയെടുക്കാം എന്നതായിരുന്നു.  കാരണം അവർ ആണ് സിനിമാ ആദ്യം ഇറക്കിയത്. അത് കൊണ്ട് ഞങ്ങൾ മോഷ്ടിച്ചു എന്നെ പറയു. അത് കൊണ്ട് അവസാന ഭാഗമൊക്കെ മാറ്റം വരുത്തിയാണ് ഇറക്കിയത്. അന്ന് ആ കഥ മോഷണം പോയില്ലായിരുന്നു എങ്കിൽ രാജശില്പിക്ക് കുറച്ച് കൂടി സ്വീകാര്യത ലഭിച്ചേനെ എന്നുമാണ് സുകുമാരൻ പറയുന്നത്.