‘സിനിമ അവസാന 8 മിനിറ്റില്‍ തവിട് പൊടിയായി, നായികമാര്‍ ഗുണ്ടിണികളായത് തമാശയായി’

കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രമാണ് കാപ്പ. മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന…

കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രമാണ് കാപ്പ. മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘കാപ്പ’. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇത്രയും മോശം കാസ്റ്റിംഗ് അടുത്ത കാലത്ത് കണ്ടിട്ടില്ല. ഇവരെ വച്ച് സിനിമയുടെ രണ്ടാം ഭാഗം വന്നാല്‍ എട്ട് നിലയിലല്ല 16 നിലയില്‍ പൊട്ടുമെന്നാണ് അനില്‍ തോമസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

2:13 മിനിറ്റ് ദൈര്‍ഖ്യമുള്ള സിനിമയുടെ രണ്ട് മണിക്കൂറും അഞ്ച് മിനിറ്റും നല്ല പിരിമുറുക്കത്തോടെ പോയ സിനിമ അവസാന 8 മിനിറ്റില്‍ തവിട് പൊടിയായി. നായികമാര്‍ രണ്ട് പേരും ഗുണ്ടിണികളായി മാറിയത് തമാശയായി. അപര്‍ണ്ണക്കും അന്നാ ബെന്നിനും താങ്ങാന്‍ വയ്യാത്ത ഭാരം അവരുടെ തോളിലേക്ക് കയറ്റിയത് മഹാ ബോറായി. ഇത്രയും മോശം കാസ്റ്റിംഗ് അടുത്ത കാലത്ത് കണ്ടിട്ടില്ല. ഇവരെ വച്ച് സിനിമയുടെ രണ്ടാം ഭാഗം വന്നാല്‍ എട്ട് നിലയിലല്ല 16 നിലയില്‍ പൊട്ടും.
ഗുണ്ട(ണി)പ്രമീളയും ഗുണ്ട(ണി) ബിനുവും ??
അഭിനയത്തില്‍ പ്രിഥ്വിരാജും ജഗദീഷും ദിലീഷ് പോത്തനും മുന്നില്‍ നില്‍ക്കുന്നു. ഷാജി കൈലാസിന്റെ സംവിധാനവും ഇന്ദു ഗോപന്റെ തിരക്കഥയും നന്നായി. സിനിമയുടെ കളര്‍ടോണും എടുത്ത് പറയേണ്ടതാണ്. നായികമാരുടെ മിസ്‌കാസ്റ്റിംഗ് ഒഴിവാക്കിയാല്‍ കാപ്പ നല്ല ഒരു സിനിമയാണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‌കെ റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിച്ചത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമ പിന്നീട് ഷാജി കൈലാസ് സംവിധാനം ചെയ്യുക ആയിരുന്നു. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.