‘ഇഴുത്ത് വലിച്ച് സ്ഥിരം ക്ലീഷേ രണ്ടാം പകുതി..പലതും വിശ്വാസ യോഗ്യമായില്ല എന്നതാണ് പടത്തിലെ പ്രശ്‌നം’

സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍ ,കീര്‍ത്തി സുരേഷ്, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ‘മാമന്നന്‍’. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.…

സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍ ,കീര്‍ത്തി സുരേഷ്, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ‘മാമന്നന്‍’. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം ജൂണ്‍ 29 ന് ബക്രീദ് ദിനത്തില്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം ആദ്യ ദിനത്തില്‍ 9 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മധുര മനോഹര മോഹത്തിന് പോയി അവസാനം കണ്ടത് മാമന്നന്‍ എനിക്ക് പേഴ്‌സണലി നിരാശ സമ്മാനിച്ച ചിത്രം എന്നാണ് അനില സുനില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മധുര മനോഹര മോഹത്തിന് പോയി അവസാനം കണ്ടത് മാമന്നന്‍ എനിക്ക് പേഴ്‌സണലി നിരാശ സമ്മാനിച്ച ചിത്രം??
ഗംഭീര ആദ്യ പകുതി??
ഇഴുത്ത് വലിച്ച് സ്ഥിരം ക്ലീഷേ രണ്ടാം പകുതി..
തരക്കേടില്ലാത്ത ക്ലൈമാക്‌സ്…
മൊത്തത്തില്‍ കണ്ടിരിക്കാം അത്രമാത്രം പരിയേരും പെര്‍മാള്‍, കര്‍ണ്ണന്‍ ലെവലില്‍ ഒന്നുമില്ല
പ്രകടനം ഫഹദ് കിടു, വടിവേലു കൊള്ളാം, ഉദയ് കുറച്ചു കൂടെ നന്നാക്കാമായിരുന്നു, കീര്‍ത്തി തരക്കേടില്ല പക്ഷേ ആ കഥാപാത്രം തന്നെ പടത്തില്‍ ആവശ്യമില്ല എന്ന് തോന്നി
പ്രധാനമായും പലതും വിശ്വാസ യോഗ്യമായില്ല എന്നതാണ് പടത്തിലെ പ്രശ്‌നം എം.എല്‍.എ ആയ വടിവേലു എപ്പഴും ഒറ്റക്ക് തമിഴ്‌നാട്ടില്‍ ഒരു കൗണ്‍സിലറുടെ കൂടെവരെ 10, 20 പേര്‍ നാല് കാര്‍ എപ്പഴും ഉണ്ടാവും അവിടെ ഒക്കെ എം.എല്‍.എ എന്നാല്‍ നമ്മുടെ നാട്ടിലെ മന്ത്രിമാരെ പോലെയാണ് എന്നിട്ടാണ് അങ്ങിനെ സീന്‍.
NB: തമിഴില്‍ ഇപ്പോള്‍ കുറേ ആയി ജാതിയതയ്ക്ക് എതിരെ സിനിമകള്‍ വരുന്നു അതുകൊണ്ട് എല്ലാം ശരിയാകും എന്നാണോ ഇവര്‍ കരുതുന്നത് ഇത്തരം സിനിമകള്‍ ആളുകള്‍ക്കിടയില്‍ വിദ്വേഷം കൂട്ടും എന്നാണ് എനിക്ക് തോന്നുന്നത് പിന്നെ ജാതിയത ഇല്ലാതായാലും മതം, വര്‍ണ്ണം, ക്ലാസ് അങ്ങിനെ എന്തിന്റെ എങ്കിലും ഒക്കെ പേരില്‍ മനുഷ്യര്‍ എല്ലാ കാലവും തമ്മില്‍ തല്ലി കൊണ്ടേയിരിക്കും അത് ജെല്ലിക്കെട്ട് പടത്തില്‍ എല്‍.ജെ.പി വൃത്തിയായി പറഞ്ഞിട്ടുണ്ട്.