വീട്ടുജോലിക്കാരിക്ക് യുവാവ് നല്‍കിയ സര്‍പ്രൈസിന് കൈയടിച്ച് സോഷ്യല്‍ മീഡിയ നല്‍കി

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കിട്ടുന്ന ചായ മുതല്‍ വീട്ടുജോലികളെല്ലാം വൃത്തിയായും കൃത്യമായും ചെയ്യുന്നവരാണ് വീട്ടുജോലിക്കാര്‍. വീട്ടുജോലികളെല്ലാം ഭംഗിയായി ചെയ്യുന്നതിന് അവര്‍ക്ക് ഒരു മാസത്തെ ശമ്പളം ലഭിക്കുന്നു. എന്നാല്‍ ഇതല്ലാതെ നമുക്ക് വേണ്ടി ദിവസം മുഴുവന്‍ ജോലി…

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കിട്ടുന്ന ചായ മുതല്‍ വീട്ടുജോലികളെല്ലാം വൃത്തിയായും കൃത്യമായും ചെയ്യുന്നവരാണ് വീട്ടുജോലിക്കാര്‍. വീട്ടുജോലികളെല്ലാം ഭംഗിയായി ചെയ്യുന്നതിന് അവര്‍ക്ക് ഒരു മാസത്തെ ശമ്പളം ലഭിക്കുന്നു. എന്നാല്‍ ഇതല്ലാതെ നമുക്ക് വേണ്ടി ദിവസം മുഴുവന്‍ ജോലി ചെയ്യുന്നവരെ പ്രീതിപ്പെടുത്താന്‍ നമ്മള്‍ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ?

പലരും പഴയതും ഉപയോഗിക്കാത്തതുമായ സാധനങ്ങള്‍ വീട്ടുജോലിക്കാര്‍ക്ക് നല്‍കുന്നു. അവര്‍ അത് സന്തോഷത്തോടെ സ്വീകരിക്കും. എന്നാല്‍ അവയ്ക്ക് പകരം പുതിയത് വാങ്ങാന്‍ ആരും ശ്രമിക്കാറില്ല. സോഷ്യല്‍ മീഡിയ വഴി തന്നെ വീട്ടുജോലിക്കാരെ അധിക്ഷേപിക്കുന്ന പലരേയും നമ്മള്‍ കണ്ടിട്ടുണ്ട്. നമ്മളെപ്പോലെ തങ്ങളും മനുഷ്യരാണെന്ന് പലരും പലപ്പോഴും മറന്നു കൊണ്ടാണ് ചിലര്‍ അവരോട് പെരുമാറാറ്. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നയാളാണ് മുംബൈ സ്വദേശിയായ അനീഷ് ഭഗത്. വീട്ടില്‍ ദിവസവും ജോലിക്ക് വരുന്ന ഒരു സ്ത്രീക്ക് അനീഷ് ഒരു ഗംഭീര സര്‍പ്രൈസ് നല്‍കി. എന്നും രാവിലെ ജോലിക്ക് വരുന്ന പോലെ എത്തിയ ജോലിക്കാരിക്ക് സംഭവം ആദ്യം പിടികിട്ടിയില്ലെങ്കിലും പിന്നീട് സന്തോഷിച്ചവരുടെ കണ്ണ് നിറഞ്ഞു.

https://www.instagram.com/reel/Cc5VdGIIFdZ/?utm_source=ig_web_copy_link

രാവിലെ വീട്ടിലേക്ക് ജോലിക്ക് എത്തിയ സ്ത്രീയ്ക്ക് അനീഷ് ആദ്യം പുതുവസ്ത്രങ്ങള്‍ വാങ്ങി നല്‍കി. അതിനു ശേഷം അവരെയും കൂട്ടി നേരെ ഒരു മാളിലേക്ക് പോയി. അനീഷ് അവരെ ബ്യൂട്ടിപാര്‍ലറില്‍ കൊണ്ടുപോയി മേക്കോവര്‍ നടത്തുന്നതും ഇതിനിടയില്‍ വീട്ടുജോലിക്കാരി പൊട്ടിച്ചിരിക്കുകയും സന്തോഷം കൊണ്ട് കരയുകയും ചെയ്യുന്നതും പുറത്തു വന്ന വീഡിയോയില്‍ കാണം. പിന്നീട് ഇവര്‍ക്ക് അനീഷും പിസ്സയും പാനി പൂരിയും വാങ്ങി നല്‍കുന്നു.

വര്‍ഷങ്ങളായി അവര്‍ ഞങ്ങള്‍ക്ക് വീട്ടുജോലി ചെയ്യുന്നു. അവര്‍ക്കുവേണ്ടി സമയം ചിലവഴിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് അവര്‍ക്കൊരു സര്‍പ്രൈസ് നല്‍കാന്‍ ഞാന്‍ തീരുമാനിച്ചതെന്നും അനീഷ് പറയുന്നു. അനീഷിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ യുവാവിന്റെ പ്രവൃത്തി മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.