എങ്ങനെയാണ് മമ്മൂക്കയുമായി കമ്പിനി ആകുക എന്നത് വലിയ ടെൻഷൻ ആയിരുന്നു! ‘ടർബോ’യിൽ നമ്മളുടെ അഭിനയം ക്ലിയർ ആയാൽ അദ്ദേഹം ഒന്ന് മൂളും; അഞ്ജന ജയപ്രകാശ് 

പ്രേക്ഷകർ കാത്തിരുന്ന ഒരു മമ്മൂട്ടി ചിത്രമായിരുന്നു ടർബോ, കഴിഞ്ഞ ദിവസം റിലീസ് ആയ ഈ ചിത്രത്തിന് നല്ലൊരു പ്രേഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി അഞ്ജന ജയപ്രകാശ്, ടർബോയുടെ സെറ്റിൽ അദ്ദേഹം ജോയിന്റ് ചെയ്യുന്നത് തന്നെ ഒരാഴ്ച്ചക്ക് ശേഷമാണ്, അദേഹവുമായി എങ്ങനെയാണ് കമ്പിനി ആകുന്നത് എന്നുളത് വലിയ ടെൻഷനുള്ള കാര്യമായിരുന്നു, കേരളത്തിലെ ഷെഡ്യൂൾ കഴിഞ്ഞു ചെന്നയിലെത്തിയപ്പോളാണ് മമ്മൂക്കയുമായി താൻ കമ്പിനി ആയത്

കാർ ചെയ്‌സിന്റെ സീൻ സമയത്താണ് കുറച്ചു സമയം കിട്ടിയത്. ആ സമയത്തു എനിക്ക് അദേഹവുമായി കമ്പനി ആകാൻ കഴിഞ്ഞു, അദ്ദേഹം കുറച്ചു പഴയ കാര്യങ്ങൾ പറഞ്ഞു. മൃഗയ എന്ന ചിത്രം ചെയ്യ്തപോൾ ഷൂട്ട് കാണാൻ വന്ന ഒരാളുടെ ഡ്രസ്സ് വാങ്ങി അയാളുടെ ഗെറ്റപ്പിലാണ് താൻ അഭിനയിച്ചതെന്ന്. അതിന് ശേഷം അദ്ദേഹം എന്നോട് ചോദിച്ചു ഞാൻ പഴയ കാര്യങ്ങൾ പറഞ്ഞു ബോറടിപ്പിക്കുന്നുണ്ടോ എന്ന് അഞ്ജന പറയുന്നു

അതുപോലെ പണ്ടൊക്കെ പത്തിരുപത് ദിവസം കൊണ്ട് ഒരു സിനിമ തീർക്കുമായിരുന്നു എന്ന്. പുള്ളി അങ്ങനെ പഴയ കാര്യങ്ങൾ പറഞ്ഞു തന്നപ്പോൾ എനിക്ക് മനസിലായി അദേഹവുമായി കമ്പിനി ആകാൻ കഴിയുമെന്ന്, അതുപോലെ ചിത്രത്തിലെ നമ്മളുടെ അഭിനയം ഓക്കേ ആയാൽ അദ്ദേഹം ഒരു മൂളൽ മൂളും അത്രേയുള്ളൂ അഞ്ജന പറയുന്നു