സെങ്കിനിയെ കാണാതെ പോയത് വലിയ നോവ്!! ആലിയയ്‌ക്കൊപ്പം ലിജോമോള്‍ കൂടി ചേര്‍ത്തപ്പെട്ടിരുന്നെങ്കില്‍

ദേശീയ അവാര്‍ഡിന്റെ ആഘോഷത്തിലാണ് സിനിമാ ലോകം ഒന്നടങ്കം. മലയാള സിനിമാ ലോകത്തിനും ഏറെ സന്തോഷം നല്‍കുന്നതാണ് 69ാം ദേശീയ ഫിലിം അവാര്‍ഡ്. അല്ലു അര്‍ജ്ജുന്‍ മികച്ച നടനും ആലിയയും കൃതി സനോണുമാണ് മികച്ച നടിമാരുമായത്.…

ദേശീയ അവാര്‍ഡിന്റെ ആഘോഷത്തിലാണ് സിനിമാ ലോകം ഒന്നടങ്കം. മലയാള സിനിമാ ലോകത്തിനും ഏറെ സന്തോഷം നല്‍കുന്നതാണ് 69ാം ദേശീയ ഫിലിം അവാര്‍ഡ്. അല്ലു അര്‍ജ്ജുന്‍ മികച്ച നടനും ആലിയയും കൃതി സനോണുമാണ് മികച്ച നടിമാരുമായത്.

മാധവന്‍ സംവിധായകനും നായകനായുമെത്തിയ ‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ ആണ് മികച്ച ചിത്രം. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം മലയാളത്തിലെ മികച്ച ചിത്രമായി. ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചിരിക്കുകയാണ്.

ഹോം സിനിമയിലൂടെ ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷത്തിലാണ് സിനിമാലോകം. അതേസമയം, ജയ് ഭീമിലെ സെങ്കിനിയെ അവഗണിച്ചതിലെ വിഷമം പങ്കുവച്ചിരിക്കുകയാണ് അഞ്ജു പ്രബീഷ്. ആലിയയ്ക്കൊപ്പം ലിജോമോളുടെ പേര് കൂടി ചേര്‍ത്തു  നിറുത്തപ്പെട്ടിരുന്നുവെങ്കില്‍ മികച്ച തീരുമാനമായെന്നാണ് അഞ്ജു കുറിച്ചത്.

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഹൃദയം നിറച്ച സന്തോഷം ഹോം സിനിമയിലെ ഒലിവര്‍ സ്വന്തം ഹോമിലേയ്ക്ക് കൊണ്ടു പോകുന്ന ആ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം തന്നെയാണെങ്കില്‍ വല്ലാത്ത നോവ് സെങ്കിനിയെ കാണാതെ പോയ ദേശീയ പുരസ്‌കാരം തന്നെയാണ്.

ആലിയയ്ക്കൊപ്പം ലിജോമോളുടെ പേര് കൂടി ചേര്‍ത്തുനിറുത്തപ്പെട്ടിരുന്നുവെങ്കില്‍ അത് മികച്ച ഒരു നിര്‍ണ്ണയമായി വിലയിരുത്തപ്പെട്ടേനെ. സെങ്കനിയായി പലതരം വൈകാരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന, നിസഹായതയും നഷ്ടബോധവും വെല്ലുവിളിക്കാനുള്ള ധീരതയും പ്രണയവുമെല്ലാം അനായാസം കൈകാര്യം ചെയ്ത് ഏറ്റവും നല്ലൊരു പെര്‍ഫോമര്‍ ആയി ഈ പെണ്‍കുട്ടി നടന്നുകയറിയത് പ്രൊഫഷണലിസം എന്ന ഒരൊറ്റ ട്രാക്കിലൂടെ മാത്രം. എന്നിട്ടും എന്തോ അര്‍ഹിച്ച അവാര്‍ഡ് അവള്‍ക്ക് ലഭിച്ചില്ല എന്നത് വല്ലാത്ത ഒരു നോവ് നല്‍കുന്നു എന്നു പറഞ്ഞാണ് അഞ്ജു പോസ്റ്റ് അവസാനിപ്പിക്കുന്നത്.