നല്ല തേപ്പ് കൊടുത്തു, പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അന്ന ബെന്‍

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് അന്ന ബെന്‍. ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ഹെലന്‍, കപ്പേള തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി അന്നാ ബെന്‍.ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ അന്ന ബേബിമോള്‍ എന്ന കഥാപാത്രത്തി ലൂടെയാണ് ശ്രദ്ധേയയായത്. റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കപ്പേള ഹിറ്റായിരുന്നു.തിരക്കഥാകൃത്ത് ബെന്നി പി നായരമ്പത്തിന്റെ മകളാണെന്ന ടാഗ് എവിടേയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സ്‌കൂളിലൊക്കെ ഉപയോഗിച്ചിട്ടുണ്ട് എന്നായിരുന്നു അന്നയുടെ മറുപടി. പക്ഷേ പഠിച്ചില്ലെങ്കില്‍ ഒരു പേരും ഉപയോഗിച്ചിട്ട് കാര്യമില്ലെന്നും താരം പറയുന്നു.

അന്നയുടെ വാക്കുകള്‍,

അച്ഛനോടുള്ള ആളുകളുടെ സ്‌നേഹം തന്നിലേക്ക് പകര്‍ന്നു വരാറുണ്ടെന്നായിരുന്നു അന്നയുടെ മറുപടി. അച്ഛന് സിനിമയില്‍ ഇത്രയും വര്‍ഷത്തിന്റെ അനുഭവമുണ്ട്. അച്ഛനോട് ആളുകള്‍ക്കുള്ള ബഹുമാനം, സ്‌നേഹം ഇതൊക്കെ എന്നിലേക്ക് വരുന്നുണ്ട്.
അത് ഗുണം ചെയ്യുന്ന കാര്യമാണ്. സെറ്റിലേക്കൊക്കെ ചെല്ലുമ്പോള്‍ അവിടെയുള്ള കണ്‍ട്രോളറായാലും പ്രൊഡക്ഷനില്‍ ഉള്ളവരായാലും അവരൊക്കെ അച്ഛനൊപ്പം വര്‍ക്ക് ചെയ്തവരായിരിക്കും. ചെറുപ്പത്തില്‍ അവര്‍ എന്നേയും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്നെ അവര്‍ അവരുടെ മകളായും അടുത്ത ആളായുമാണ് കാണുന്നത്.
തേപ്പ് കൊടുത്തിട്ടുണ്ട്.. എന്നെ കുറിച്ച് ഇതുവരെ ഗോസിപ്പായൊന്നും കേട്ടിട്ടില്ലെന്നും ട്രോളുകള്‍ പലതും വന്നിട്ടുണ്ട്.