സമാധാന എന്തെന്ന് ജീവിതത്തിൽ അറിഞ്ഞിട്ടില്ല! ഞങ്ങൾ മക്കളെ എടുത്തുകൊണ്ടു അമ്മ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു, അന്ന ചാക്കോ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അന്ന ചാക്കോ. സ്റ്റാർ മാജിക്കിലെ ചുരുണ്ട മുടിയുള്ള പെൺകുട്ടി എന്ന് പറയുമ്പോഴാകും ഒരുപക്ഷെ കൂടുതൽ പേർക്ക് അന്നയെ മനസ്സിലാവുക. അവതാരകയായും നടിയായുമൊക്കെ വിവിധ ടെലിവിഷൻ പരിപാടികളിലും ഷോർട്ട് ഫിലിമുകളിലുമൊക്കെ എത്തിയിട്ടുള്ള…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അന്ന ചാക്കോ. സ്റ്റാർ മാജിക്കിലെ ചുരുണ്ട മുടിയുള്ള പെൺകുട്ടി എന്ന് പറയുമ്പോഴാകും ഒരുപക്ഷെ കൂടുതൽ പേർക്ക് അന്നയെ മനസ്സിലാവുക. അവതാരകയായും നടിയായുമൊക്കെ വിവിധ ടെലിവിഷൻ പരിപാടികളിലും ഷോർട്ട് ഫിലിമുകളിലുമൊക്കെ എത്തിയിട്ടുള്ള അന്ന സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഇന്ന് ഷോയിലെ സ്ഥിര സാന്നിധ്യമായ ഒരാളാണ് അന്ന ചാക്കോ. സ്‌ക്രീനിൽ അടിപൊളി കൗണ്ടറുകളുമൊക്കെയായി പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ അന്നയ്ക്ക് പ്രേത്യേക കഴിവ് തന്നെയുണ്ട്. എന്നാൽ അന്നയുടെ യഥാർത്ഥ ജീവിതം അത്ര ചിരി നിറഞ്ഞതല്ല. പട്ടിണിയും പരിവട്ടവും നിറഞ്ഞ ജീവിതമായിരുന്നു തന്റേതെന്ന് പറയുകയാണ് അന്ന. കുടുംബം പുലർത്താനായി ചെറിയ പ്രായത്തിൽ തന്നെ പണിക്ക് പോയി തുടങ്ങിയ ആളാണ് താനെന്നും ഇന്നും അമ്മ കൂലി പണിക്ക് പോകുന്നുണ്ടെന്നും എന്തൊക്കെ സംഭവിച്ചാലും ജീവിതത്തിൽ തളരാതെ മുന്നോട്ട് പോകുമെന്നും അന്ന പറയുന്നു. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു നടി.

ആദ്യമായാണ് ഞാൻ എന്റെ ജീവിതകഥ തുറന്നു പറയുന്നത്. എന്റെ കഥ എന്റെ അമ്മയിൽ നിന്നും തുടങ്ങാനാണ് എനിക്കിഷ്ടം. വളരെ അപ്രതീക്ഷിമായി നടന്ന വിവാഹമായിരുന്നു അമ്മയുടേത്. 16, 17 വയസ്സിലാണ് അമ്മയുടെ വിവാഹം നടന്നത്. വിവാഹത്തിനാണ് അച്ഛനെ അമ്മ ആദ്യമായി കാണുന്നത്. സാധാരണ മനുഷ്യരെ പോലെയൊരു ആളായിരുന്നില്ല അച്ഛൻ. അച്ഛൻ സ്‌കൂളിൽ പോയിട്ടില്ല, ജീവിത സാഹചര്യങ്ങൾ കാരണം അമ്മ ആറാം ക്‌ളാസിൽ പഠിത്തം നിർത്തി. പിന്നീട് പാടത്തും പറമ്പിലും പണിക്ക് പോയാണ് അമ്മ ജീവിച്ചത്. വിവാഹശേഷം എത്തിപ്പെട്ടതും മോശം സാഹചര്യങ്ങളിലേക്കാണ്. എന്നെയും എന്റെ ചേട്ടനെയും എടുത്ത് ആത്മഹത്യ ചെയ്യാൻ പോകുന്ന സാഹചര്യമുണ്ടായിട്ടുണ്ട്, അത്രയും മോശം അവസ്ഥയായിരുന്നു. എന്നും കഷ്ടപ്പെടുന്ന, പാറമടയിലും മറ്റും പണിക്കു പോകുന്ന അമ്മയെ ആണ് ഞാൻ ചെറുപ്പം മുതൽ കാണുന്നത്, അച്ഛൻ ജോലിക്ക് പോകുമെങ്കിലും അദ്ദേഹത്തിന് മറ്റൊരു കാര്യങ്ങളും അറിയില്ലായിരുന്നു. അത് എങ്ങനെയാണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. എന്റെ അമ്മയാണ് കുടുംബം നോക്കിയത്,എന്നും അന്ന പറയുന്നു. സമാധാനം എന്താണെന്ന് അറിയാത്ത കുട്ടിക്കാലമായിരുന്നു എന്റേത്. അച്ഛൻ ഇങ്ങനെ ആയതുകൊണ്ടും, അമ്മയ്ക്ക് വിദ്യാഭ്യാസം ഇല്ലാത്തതു കൊണ്ടും സ്‌കൂൾ കാലഘട്ടത്തിലും എനിക്ക് വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്. സത്യത്തിൽ എന്റെ മുഴുവൻ പേരോ, ഞാൻ എന്താണ് ചെയ്യുന്നതെന്നോ പോലും ഇപ്പോഴും എന്റെ അച്ഛന് അറിയില്ല. കുട്ടിക്കാലത്ത് അമ്മയ്ക്ക് ഞങ്ങളെ വീട്ടിൽ പൂട്ടിയിട്ടിട്ട് ജോലിക്ക് പോകേണ്ടി വന്നിട്ടുണ്ട്. അമ്മ ജോലിക്ക് പോകുന്ന വീട്ടിലെ കുട്ടികൾ ഉപയോഗിച്ച വസ്ത്രങ്ങളായിരുന്നു ഞങ്ങൾ ഉപയോഗിച്ചിരുന്നത്.

എങ്കിലും അമ്മ ഒരു കുറവുകളും വരുത്താതെയാണ് ഞങ്ങളെ വളർത്തിയത്. അതിനിടെ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് പാനിക്ക് അറ്റാക്ക് വന്നിട്ടുണ്ട്. അതിന്റെ തുടർച്ചയായി ഇന്നും ഉത്കണ്ഠ പ്രശ്നങ്ങളടക്കം എനിക്കുണ്ട്. അങ്ങനെ ചെറുപ്പത്തിൽ ഒരുപാട് വിഷമങ്ങളിലൂടെ കടന്നു പോയിട്ടാണ് ഞാൻ ടീനേജിലേക്ക് കടക്കുന്നത്. പിന്നീട് ഞാൻ അനുഭവിച്ചത് ബോഡി ഷെയിമിങ് ആണ്. ബോഡി ഷെയ്‌മിങ്ങിന്റെ എക്സ്ട്രീം അനുഭവിച്ച ആളാണ് ഞാൻ. എന്റെ തലമുടി ഇങ്ങനെ ഇരിക്കുന്നത് കാരണം നീഗ്രോ, കാപ്പിരി തുടങ്ങിയ പേരുകൾ ആയിരുന്നു എനിക്ക്. എന്നെ കാണാൻ ഇത്രയും വികൃതമാണോ എന്ന് എനിക്ക് തന്നെ തോന്നിയിരുന്നു എന്നും അന്ന പറഞ്ഞു. ഡിഗ്രിക്ക് എറണാകുളത്ത് പഠിക്കുന്ന സമയത്താണ് ഞാൻ സിനിമയിൽ ചെറിയ റോളുകൾ ചെയ്യാൻ പോയി തുടങ്ങുന്നത്. അതിനിടെ പാർട്ട് ടൈമായി വെയ്റ്റർ ജോലിയും ചെയ്തിരുന്നു. ഇൻഡസ്ട്രിയിലേക്ക് കടന്നപ്പോഴും മുടി കാരണം പരിഹാസവും ഒഴിവാക്കലും ഉണ്ടായിട്ടുണ്ടെന്നും അന്ന പറയുന്നു. ‘ഡിഗ്രിക്ക് ശേഷം ദുബായിൽ ജോലിക്ക് പോയെങ്കിലും അത് എനിക്ക് പറ്റാത്തത് കൊണ്ട് ഞാൻ നാട്ടിലേക്ക് തിരികെ പോന്നു. തുടർന്നാണ് ഇൻഡസ്ട്രയിൽ വീണ്ടും സജീവമാകുന്നത്. പിന്നീട് പതിയെ കയറി വന്നു. എന്നാൽ ആ സമയത്താണ് സൈബർ അറ്റാക്കും, ബോഡി ഷെയ്‌മിങ്ങുമൊക്കെ ഉണ്ടാകുന്നത്,’ ‘അവളെ കത്തിക്കണം, അവളുടെ മുടി, ഇവൾ മനുഷ്യ ജന്മം ആണോ എന്നൊക്കെയാണ് ആളുകൾ പറയുന്നത്. ഞാൻ ഫ്രീക്ക് കളിച്ചിട്ട് ഉണ്ടാക്കിയ മുടി അല്ല ഇത് ദൈവം തന്ന അവസ്ഥ ആണ്. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നെങ്കിലും ഇപ്പോൾ ഞാൻ ഒന്നും മൈൻഡ് ചെയ്യാറില്ല. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. എന്റെ സന്തോഷത്തിന് വേണ്ടിയാണ് ജീവിക്കുന്നതും. എന്നാൽ നല്ലൊരു സാമ്പത്തിക സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. അത് എത്തും, എന്നിട്ട് വേണം എനിക്ക് അമ്മയുടെ ആഗ്രഹങ്ങളൊക്കെ നടത്തി കൊടുക്കാൻ. അമ്മ ഇപ്പോഴും വീട്ടുജോലിക്കടക്കം പോകുന്നുണ്ട്. എന്നും അന്ന തുറന്നു പറഞ്ഞു.