‘എനിക്ക് പ്രേമിച്ച് നടക്കാെനാന്നും താൽപര്യമില്ലായിരുന്നു’ ; രണ്ടാം വിവാഹത്തെപ്പറ്റി ശ്രീയ അയ്യർ 

അവതാരകയും ബോഡി ബിൽഡറുമായ ശ്രീയ അയ്യർ മലയാളികൾക്ക് ഏറെ സുപരിചിതയാണ്. ശ്രീയയുടെ വ്യക്തി ജീവിതത്തിൽ നടന്ന പല സംഭവങ്ങളും ഏറെ വാർത്താ പ്രാധാന്യം നേടിയെടുത്തിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ആളാണ് ശ്രീയ. ആ ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾ ശ്രീയയെ മാനസികമായി തകർത്തിരുന്നു, ഇതേക്കുറിച്ച് ചില അഭിമുഖങ്ങളിൽ ശ്രീയ തുറന്നു സംസാരിച്ചിട്ടുമുണ്ട്. പിന്നീട് ജെനു തോമസിനെ  ശ്രീയ രണ്ടാമതായി വിവാഹം കഴിച്ചു. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം നടന്നത്. പ്രശ്നങ്ങളിലും വിവാദങ്ങളിലും നിന്നുമെല്ലാം അകന്ന് ഇന്ന് സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശ്രീയ അയ്യർ. ആദ്യ വിവാഹബന്ധത്തിന്റെ പേരിൽ താൻ പിന്നീട് നേരിട്ട ബുദ്ധിമു‌ട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീയ അയ്യർ ഇപ്പോൾ,മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീയ മനസ് തുറന്നത്. കല്യാണം കഴിഞ്ഞ് ബന്ധത്തിൽ നിന്ന് പോകുമ്പോൾ അതിന്റേതായ ബു​ദ്ധിമുട്ടുകളുണ്ട്. വീണ്ടും കല്യാണം കഴിക്കാം എന്ന് പറഞ്ഞ് വന്നവരുണ്ടായെങ്കിലും കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞ് വേദനിക്കുന്ന സാഹചര്യമാണ് എനിക്കുണ്ടായത്. കല്യാണം കഴിക്കാമെന്ന് പറഞ്ഞ് വീട്ടിൽ വന്ന് സംസാരിക്കുമ്പോൾ കഴിഞ്ഞ കാര്യങ്ങൾ വീണ്ടും വിഷയമാകും.

അത് എന്നെ മാത്രമല്ല, കുടുംബത്തെയും വളരെ വേദനിപ്പിക്കും. അതോടെ കല്യാണം കഴിക്കേണ്ട എന്ന് തീരുമാനിച്ചു. പിന്നീട് ഈ റിലേഷൻഷിപ്പായി. മുൻ ജീവിതം അധികം ചർച്ച ചെയ്യാതെ നല്ല രീതിയിൽ മുന്നോട്ട് പോയി. ഞങ്ങൾ രണ്ട് പേർക്കും മുമ്പ് റിലേഷൻഷിപ്പുണ്ടായിരുന്നു. നമ്മൾ കെട്ടിക്കഴിഞ്ഞാൽ വിവാദ​ങ്ങൾ വരുമെന്നും സംസാരിച്ചു. സോഷ്യൽ മീഡിയ ഭയങ്കരമായി എന്നെ ടോർച്ചർ ചെയ്തിട്ടുണ്ട്. 2018 ലാണ് മിസ് സൗത്ത് ഇന്ത്യ ഫിറ്റ്നെസിൽ ഞാൻ വിജയിക്കുന്നത്. എന്നാൽ അത് പോലും ആൾക്കാർ അം​ഗീകരിക്കുന്നത് 2020 ലാണ്. ലോക് ഡൗൺ അടുപ്പിച്ച് എന്റെ ജോഷ് ടോക് വന്നു. എന്റെ ജീവിതയാത്രയെക്കുറിച്ച് ഞാൻ സംസാരിച്ചപ്പോഴാണ് ആളുകൾ തന്നെ അടുത്തറിഞ്ഞതെന്നും ശ്രീയ അയ്യർ വ്യക്തമാക്കി.  ‌പരിചയപ്പെട്ടിട്ട് ഇതുവരെ രണ്ട് വർഷമേ ആയുള്ളൂ. എനിക്ക് പ്രേമിച്ച് നടക്കാെനാന്നും താൽപര്യമില്ലായിരുന്നു. പരിചയപ്പെട്ട് ആറ് മാസത്തിനുള്ളിൽ വിവാ​ഹം കഴിഞ്ഞു. രണ്ട് ദിവസം കൊണ്ട് പ്ലാൻ ചെയ്ത് കെട്ടിയതാണ്. ജെനുവിന് ഇവിടെ അധികം സുഹൃത്തുക്കളില്ല. പഠിച്ച് വളർന്നതെല്ലാം പുറത്താണ്. ഒന്നോ രണ്ടോ ഫ്രണ്ട്സേയുള്ളൂ ഇവിടെ. അതും ഇവന്റെ പ്രായത്തിലുള്ള ഫ്രണ്ട്സ്. ജെനുവിന് ഇപ്പോൾ 38 വയസുണ്ട്.

ആ പ്രായത്തിലുള്ള സുഹൃത്തുക്കളെല്ലാം കല്യാണം കഴിച്ച് സെറ്റിൽഡ് ആയി. ഇവൻ ഒറ്റപ്പെട്ട് നിൽക്കുകയാണ്. പിറന്നാളിന് ഇവൻ ഒറ്റയ്ക്ക് ഇരിക്കുന്നു. എനിക്ക് സങ്കടം തോന്നി. ഇവന് അറിയാവുന്ന രണ്ട് മൂന്ന് സുഹൃത്തുക്കളെ വിളിച്ച് കേക്ക് കട്ടിം​ഗിന് പോയി. പുറത്ത് പോയപ്പോൾ നിരീക്ഷിച്ചു. നല്ല കുട്ടി, അധികം വായ് നോട്ടമില്ല. എന്റെയടുത്ത് സംസാരിക്കാനുള്ള താൽപര്യം കൂ‌ടുതൽ ഉണ്ടോയെന്ന് നോക്കി. എന്റെ മെസേജിന് വൈകിയാണ് മറുപടി തരുന്നത്. സുഹൃത്തുക്കളെക്കാെണ്ടും മെസേജ് ചെയ്യിച്ചു. അപ്പോഴും അങ്ങനെയില്ല. ഇതോടെ തന്റെ ടെസ്റ്റ് ജെനു പാസായി. സ്വഭാവം നന്നായാൽ മതിയെന്നേ തനിക്കുണ്ടായിരുന്നുള്ളൂയെന്നും ശ്രീയ അയ്യർ വ്യക്തമാക്കി. താനങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നെന്നും ശ്രീയ അയ്യർ വ്യക്തമാക്കി. വലിയ ഡ്രാമ കാണിച്ച്, സൂചനകൾ കൊടുക്കുന്നതിലൊന്നും കാര്യമില്ല. പറയേണ്ടത് വ്യക്തമായി പറയണമെന്നാണ് ഞാൻ മനസിലാക്കിയത്. യെസ് ഓർ നോ പറയാൻ സമയമെടുgത്തോ, പക്ഷെ രണ്ട് മൂന്ന് മാസമൊന്നും പറ്റില്ല, എന്നെക്കുറിച്ച് അന്വേഷിച്ച് നോക്ക് എന്ന് ഞാൻ പറഞ്ഞു. ജെനു അധികം സംസാരിക്കുന്നില്ല എന്ന പ്രശ്നം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂയെന്നും ശ്രീയ അയ്യർ പറഞ്ഞു.