സുൽത്താൻ ബത്തേരിയെ ഇളക്കി മറിച്ച് അന്ന രേഷ്മ രാജൻ

നിരവധി ആരാധകരുള്ള താരമാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്ക് തന്റെ അരങ്ങേറ്റം നടത്തുന്നത്. സിനിമ ആയിരുന്നു സ്വപ്നം എങ്കിലും നേഴ്‌സ് ആണ് അന്ന. സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ വന്നതോടെ ജോലിക്ക് വേണ്ടി വിദേശത്തേക്ക് പോകാൻ നിൽക്കുന്ന സമയത്ത് ആണ് താരത്തിന് അങ്കമാലി ഡയറീസ് ചിത്രത്തിലേക്ക് ക്ഷണം വരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി വിദേശത്ത് ശരിയായ തന്റെ ജോലി വേണ്ടെന്നു വെച്ചാണ് അന്ന അഭിനയത്തിലേക്ക് വരുന്നത്. എന്നാൽ അന്നയുടെ ആ തീരുമാനം ശരിയാണ് എന്ന് കാലം തെളിയിക്കുകയും ചെയ്തു.

എന്നാൽ അങ്കമാലി ഡയറീസ് ഹിറ്റ് ആയതോടെ അതിൽ ലിച്ചിയായി എത്തിയ അന്നയും ശ്രദ്ധ നേടുകയായിരുന്നു. അത് കൊണ്ട് തന്നെ ലിച്ചി എന്ന് പറഞ്ഞാലേ അന്നയെ കൂടുതൽ ആളുകൾ അറിയൂ എന്നതാണ് സത്യം. എന്നാൽ അതിനു ശേഷം മോഹൻലാലിന്റെ ചിത്രത്തിൽ ആണ് താരം അഭിനയിച്ചത്. വെളിപാടിന്റെ പുസ്തകത്തിൽ ആണ് താരം ശ്രദ്ധേയമായ വേഷത്തിൽ എത്തിയത്. എങ്കിൽ പോലും സിനിമയിൽ സജീവമായി തിളങ്ങി നില്ക്കാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. എങ്കിൽ പോലും മെഡലിങ് രംഗത്തും ഫോട്ടോഷൂട്ട് രംഗത്തും സജീവമാണ് താരം.

എന്നാൽ ഇപ്പോൾ അന്നയുടെ ഏറ്റവും പുതിയ വീഡിയോ ആണ്  സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. എസ് ഭാരത്തിന്റെ സുൽത്താൻ ബത്തേരി ഷോ റൂമിന്റെ ഉദ്ഘാടന ദിവസം അന്ന നടത്തിയ റാമ്പ് വാൽക്ക് വീഡിയോ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നാടൻ വേഷത്തിൽ അതി മനോഹാരിയായിട്ടാണ് അന്ന എത്തിയിരിക്കുന്നത്. ആദ്യമായിട്ടാണ് അന്ന ഇത്തരത്തിൽ ഒരു ഫാഷൻ ഷോയുടെ റാമ്പിൽ നടക്കുന്നത്. എന്തായാലും അന്നയുടെ ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.