‘കിംഗ് ഓഫ് കൊത്ത’ക്ക് രണ്ടാം ഭാഗം ഉണ്ടാകണമെങ്കിൽ ഈ ഒരു കടമ്പ ഉണ്ട്! അതിനെ കുറിച്ച്, ദുൽഖർ 

പ്രേക്ഷകർ കാത്തിരിക്കുന്ന ദുൽഖറിന്റെ ഒരു സൂപ്പർഹിറ്റ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത, ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി കൊച്ചിയിലെ മാധ്യമ പ്രവർത്തകരോട് ദുൽഖർ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്, ചിത്രത്തിന് താൻ വലിയ…

പ്രേക്ഷകർ കാത്തിരിക്കുന്ന ദുൽഖറിന്റെ ഒരു സൂപ്പർഹിറ്റ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത, ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി കൊച്ചിയിലെ മാധ്യമ പ്രവർത്തകരോട് ദുൽഖർ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്, ചിത്രത്തിന് താൻ വലിയ പ്രതീക്ഷ ആണ് നൽകുന്നതെന്ന് നടൻ പറഞ്ഞു. അതുപോലെ കിംഗ് ഓഫ് കൊത്ത ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിനാണ് താരം ഇങ്ങനൊരു മറുപടി നൽകിയത്.

ചിത്രത്തിനെ ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്നാൽ അതിനൊരു കടമ്പ ഉണ്ട്, സിനിമ  സ്വീകരിച്ചാലും, പ്രേക്ഷകർ സിനിമ ഏറ്റെടുത്തു വിജയിപ്പിച്ചാലും ഉറപ്പ് ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും. മലയാളികൾക്ക് ഇഷ്ട്ടപെടുന്ന ഒരു മാസ് ചിത്രം തന്നെയാണ് ഇത്. നമ്മളുടെ പ്രേക്ഷകർ ഇഷ്ട്ടപെടുന്ന ഒരു ലോജിക്ക് നിലനിർത്തുന്ന ഒരു ചിത്രം തന്നെയാണ് കിംഗ് ഓഫ് കൊത്ത ദുൽഖർ കൂട്ടിച്ചേർത്തു.

ഇപ്പോൾ എന്റെ ഒരു സിനിമയിൽ 50 ഓളം പേര് ഇടിച്ചു വീഴ്ത്തുമ്പോൾ അത് പ്രേക്ഷകർക്ക് ഇഷ്ടമാകണമെന്നില്ല, അതുകൊണ്ടാണ് ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് ഇഷ്ട്ടപെടുന്ന രീതിയിൽ ഒരു ലോജിക്ക് നിലനിർത്തി കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത് ദുൽഖർ പറയുന്നു, ഓഗസ്റ്റ് 24  നെ ചിത്രം റിലീസ് ചെയ്യുകയാണ്.