ആ സിനിമയിൽ മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോൾ ഞാനൊക്കെ അശുവാണെന്ന് തോന്നി,  ഞാൻ തന്നെ ആയിരുന്നു ആ കഥാപാത്രവും, ആനി 

ഒരു കാലത്തു മലയാള സിനിമയിൽ നിറസാന്നിധ്യമായ ഒരു നടിയാണ് ആനി, ഇപ്പോൾ തന്റെ ആദ്യ സിനിമയായ ‘അമ്മയാണെ സത്യം’ എന്ന ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയുടെ  നായിക ആയി അഭിനയിച്ച മഴയെത്തും മുമ്പെ എന്ന ചിത്രത്തിലെ അഭിനയത്തെക്കുറിച്ചും  ആനി  സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ  ശ്രദ്ധ നേടുന്നത്, പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അമ്മയണം സത്യം എന്ന ചിത്രത്തിലേക്ക് എത്തിയത്. ആദ്യമായി അഭിനയിക്കാന്‍ എത്തുമ്പോള്‍ തന്നെ ഇത്രയും വലിയ ഒരു റോളാണ് കിട്ടിയത്. അത് മാത്രമല്ല, ബാലചന്ദ്രമേനോന്‍ അങ്കിള്‍ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കൃത്യമായി പറഞ്ഞു തന്നിരുന്നു

ആണ്‍കുട്ടികള്‍ നടക്കുന്ന പോലെ നടക്കുന്നത് ശ്രദ്ധിക്കാന്‍ ഒക്കെ പറഞ്ഞിരുന്നു.എന്നാൽ ഇന്ന് ഞാൻ ചിന്തിക്കാറുണ്ട് ആ വേഷം ഒന്നും കൂടി നന്നായി ചെയ്യാമായിരുന്നു എന്ന്, എന്റെ ആ കാലം ഞാന്‍ നന്നായി ആഘോഷിച്ചിട്ടുണ്ട്. കാരണം പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി സിനിമയില്‍ അഭിനയിക്കാന്‍ വരുന്നു. അപ്പോള്‍ നമ്മള്‍ പെട്ടെന്ന് മനസിലേക്ക് വരുന്നത് പത്ത് പേര്‍ നമ്മളെ അറിയുന്നു.

അമ്മയാണെ സത്യം എന്ന സിനിമ  കഴിഞ്ഞിട്ടാണ് മഴയെത്തും മുമ്പേ എന്ന സിനിമയിലേക്ക്   വരുന്നത്. കമല്‍ സാറും, ശ്രീനി സാറും ആണ് തന്നോട് ആ ചിത്രത്തിന്റെ കഥ പറഞ്ഞത്. പക്ഷെ മമ്മൂക്ക എന്ന ഇത്രയും വലിയ ആക്ടറുടെ കൂടെ അഭിനയിക്കുന്നതായിരുന്നു തനിക്ക് ഏറ്റവും പേടി, ശരിക്കും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ ഒരു അശുവാണെന്ന് തോന്നി പോയി, പക്ഷെ അദ്ദേഹം ഭയങ്കര സപ്പോര്‍ട്ടീവ് ആയിരുന്നു. അതായിരുന്നു തനിക്ക് കിട്ടിയ കോണ്‍ഫിഡന്‍സ് , ആ ചിത്രത്തിൽ ശ്രുതി എന്ന കഥാപാത്രത്തെ ആയിരുന്നു താൻ അവതരിപ്പിച്ചത്, ശരിക്കും ഞാൻ ശ്രുതി എന്ന കഥപാത്രം തന്നെ ആയിരുന്നു ആനി പറയുന്നു