മണ്ടത്തരങ്ങളുടെ സംസ്ഥാന സമ്മേളനമാണ് ഗായത്രിയെന്ന്  ഹരികൃഷ്ണൻ ! എന്നാൽ മണ്ടത്തരത്തിന് ക്വാളിറ്റി ഉണ്ടെന്ന് നടിയും  

അഭിരാമി എന്ന പുതു ചിത്രത്തിലെ ജോഡികളാണ് നടി ഗായത്രി സുരേഷും നടൻ ഹരികൃഷ്ണനും, ഇപ്പോൾ ഇരുവരും ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ പറഞ്ഞ കാര്യങ്ങളാണ് ഇപോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഗായത്രിയുമായി തനിക്ക് പെട്ടന്ന് സൗഹൃദത്തിലാകാൻ കഴിഞ്ഞു, എനിക്ക് അങ്ങനെ സംസാരം വളരെ കുറവാണ്. എന്നാൽ കേൾക്കാൻ വളരെ ഇഷ്ടമാണ്. എന്നാൽ കംഫർട്ട് ആയി കഴിഞ്ഞാൽ പിന്നെ സംസാരിക്കാൻ എളുപ്പമാണ് ഹരികൃഷ്ണൻ പറയുന്നു.

സെറ്റിൽ ഏറ്റവും കൂടുതൽ മണ്ടത്തരങ്ങൾ പറയുന്നത് ഗായത്രി തന്നെയാണ്, മണ്ടത്തരങ്ങളുടെ ഒരു സംസഥാന സമ്മേളനമാണ് ഗായത്രി, എന്നാൽ ഇപ്പോൾ കുറച്ചു  മാറ്റം ഉണ്ടെന്നു ഗായത്രിയും പറയുന്നു. ഗായത്രിക്ക് കുറച്ചുകൂടി ഒരു പക്വത ഒക്കെ വന്നതു പോലെ തോന്നാറുണ്ട്. നേരത്തെ എല്ലാം ഓപണ്‍ ആയി സംസാരിക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ സംസാരിക്കുന്നതിന് മുമ്പ് ഗായത്രി ഒന്ന് ചിന്തിക്കും അത് പറയണോ വേണ്ടയോ എന്ന് അല്ലേ എന്നും ഹരി കൃഷ്ണന്‍ നടിയോട് ചോദിക്കുന്നു

ഒരുകാലത്ത് തനിക്ക് തന്നോട് തന്നെ ഉള്ള ഇഷ്ടം പോയിപ്പോയിരുന്നതായി ഗായത്രിയും പറഞ്ഞു. അത് വല്ലാതെ പോയി പോയിരുന്നു. ഞാന്‍ ഇപ്പോഴും പൊട്ടത്തരം പറയാറുണ്ട്. പക്ഷെ ആ പറയുന്ന പൊട്ടത്തരത്തിന് ഇപ്പോള്‍ ഒരു ക്വാളിറ്റി ഉണ്ടെന്ന് തോന്നുന്നു എന്ന് ഗായത്രിപറയുന്നു .