വൈറലായ കുടുംബ ഫോട്ടോയുടെ സത്യാവസ്ഥ പങ്കുവെച്ചു ആനിയും ഷാജി കൈലാസും !!

മലയാളി സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായ താരമാണ് ആനി. മലയാളത്തിലെ എല്ലാം സൂപ്പർ താരങ്ങൾക്കൊപ്പവും ആനി അഭിനയിച്ചിട്ടുണ്ട്. മഴയത്തും മുന്‍പെ, പാര്‍വതി പരിണയം, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, സാക്ഷ്യം, രുദ്രാക്ഷം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമാണ് ആനി കാഴ്ച വെച്ചത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ആനി സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായത്. വിവാഹം കഴിഞ്ഞതോടെ സിനിമയോട് വിട പറഞ്ഞ ആനി ടെലിവിഷന്‍ പരിപാടികളിലൂടെയാണ് തിരിച്ചു വന്നത്.

കഴിഞ്ഞ ദിവസം താരത്തിന്റെ കുടുബ ചിത്രംസോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ ഈ ചിത്രത്തിന് പിൻനിലുള്ള സത്യാവസ്ഥ പങ്ക് വെച്ച് എത്തിയിരിക്കുകയാണ് താര ദമ്പതികൾ.മോൻ എടുത്ത ചിത്രമാണ് അത്. അത് എല്ലാവരും ഏറ്റെടുത്തതിൽ സന്തോഷം. പ്രേക്ഷകർക്ക് ഞങ്ങളോട് ആ സ്നേഹം ഇപ്പോഴും ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. ഈ നാട്ടുകാർ അവരുടെ കുടുംബത്തിലെ ഒരംഗമാക്കി മാറ്റിയത് കൊണ്ടല്ലേ ആളുകൾ അത് ഏറ്റെടുത്ത്. എന്നുമാണ് താര ദമ്പതികൾ പറയുന്നത്.

Previous articleതല മറയ്‌ക്കുക എന്നത് ഒരു മുസ്ലീം സ്ത്രീക്ക് മതവിശ്വാസപ്രകാരം നിർബന്ധമായ കാര്യമാണ്. ഷിംന അസിസ് !!
Next articleധൈര്യമുണ്ടെങ്കില്‍ ബുര്‍ഖ ധരിക്കാതെ അഫ്ഗാനിസ്ഥാനിലൂടെ നടന്ന് കാണിക്ക്..!! വെല്ലുവിളിച്ച് കങ്കണ റണൗത്ത്