ജീവയുടെ ചലഞ്ച് ഏറ്റെടുത്ത് റോഡില്‍ പോസ്റ്റര്‍ ഒട്ടിക്കാനിറങ്ങി അനൂപ് മേനോന്‍

സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ പ്രിയ അവതാരകനായി മാറിയയാളാണ് ജീവ. ഇപ്പോഴിതാ വെള്ളിത്തിരയിലും ജീവ ചുവടു വയ്ക്കുകയാണ്. മുമ്പ് ചെറിയ ചില വേഷങ്ങള്‍ ജീവ ചെയതിരുന്നെങ്കിലും ഇപ്പോള്‍ നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം…

anoop-menon-accepted-jeevas challenge

സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ പ്രിയ അവതാരകനായി മാറിയയാളാണ് ജീവ. ഇപ്പോഴിതാ വെള്ളിത്തിരയിലും ജീവ ചുവടു വയ്ക്കുകയാണ്. മുമ്പ് ചെറിയ ചില വേഷങ്ങള്‍ ജീവ ചെയതിരുന്നെങ്കിലും ഇപ്പോള്‍ നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന 21 ഗ്രാംസിലൂടെ ഒരു മുഴുനീള വേഷത്തില്‍ എത്തുകയാണ് താരം. ജീവ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ കഴിഞ്ഞ ദിവസം തുടക്കമിട്ട ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍.

ഈ അവസരത്തില്‍ അനൂപ് മേനോനും സംവിധായകന്‍ ബിബിന്‍ കൃഷ്ണയ്ക്കും ജീവ കൊടുത്ത ഒരു പണിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ജീവയും സുഹൃത്തും കൂടി ചുമരുകളില്‍ പതിപ്പിച്ചിരുന്നു. പോസ്റ്റര്‍ ഒട്ടിക്കുന്നതിന്റെ വീഡിയോ ജീവ തന്നെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പോസ്റ്റര്‍ ഒട്ടിക്കുക മാത്രമല്ല ജീവ ചെയ്തത്, താന്‍ ചെയ്ത പോലെ പോസ്റ്റര്‍ ഒട്ടിക്കാന്‍ അനൂപ് മേനോനെയും ബിബിന്‍ കൃഷ്ണയെയും ചലഞ്ച് ചെയ്യുകയും ചെയ്തിരുന്നു. ജീവയുടെ ഈ ചലഞ്ചാണ് അനൂപ് മേനോന്‍ ഏറ്റെടുത്തിരിക്കുന്നത്. നിര്‍മ്മാതാവും സംവിധായകനുമുള്‍പ്പെടെ 21 ഗ്രാംസിന്റെ എല്ലാ ടീമംഗങ്ങളും അനൂപ് മേനോന്റെ നേതൃത്വത്തില്‍ ചലഞ്ച് അംഗീകരിച്ചിരിക്കുകയാണ്. ഇതിനായി രാത്രിയില്‍ എല്ലാവരും ചേര്‍ന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുകയും, അത് ജീവയുടെ ചലഞ്ച് ആക്സെപ്റ്റ് ചെയ്ത് കൊണ്ടാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. മാര്‍ച്ച് 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്.