‘‘എന്റെ അടുത്ത സിനിമയ്ക്കായി, ഞാൻ ശ്രീനിക്കൊപ്പം ഇരിക്കുന്നു” ; വീണ്ടും ആ താരവിസ്മയങ്ങൾ ഒരുമിക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു താരം ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ പ്രമുഖ സംവിധായകൻ സത്യൻ അന്തിക്കാട് ശ്രീനിവാസനെ കാണാൻ എത്തിയപ്പോഴുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. സത്യൻ…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു താരം ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ പ്രമുഖ സംവിധായകൻ സത്യൻ അന്തിക്കാട് ശ്രീനിവാസനെ കാണാൻ എത്തിയപ്പോഴുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യമാണ് ചിത്രങ്ങൾ തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘‘എന്റെ അടുത്ത സിനിമയ്ക്കായി, ഞാൻ ശ്രീനിക്കൊപ്പം ഇരിക്കുന്നു’’ ഇതായിരുന്നു അനൂപിനോട് സത്യൻ അന്തിക്കാട് ശ്രീനിവാസനുമൊപ്പമുള്ള കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞത്. അക്കാര്യം ആരാധകരുമായി പങ്കുവെക്കുകയാണ് അനൂപ് ഈ ഒരു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്.

സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ചിത്രത്തിൽ അഥിതി വേഷത്തിലായിരുന്നു ശ്രീനിവാസൻ എത്തിയത്. സത്യൻ അന്തിക്കാടിന്റെ അന്തിക്കാടുള്ള വീട്ടിൽ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ശ്രീനിവാസന്റെ ഭാര്യ വിമലയെയും സത്യൻ അന്തിക്കാടിന്റെ ഭാര്യ നിമ്മിയെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും.