നയന്‍താരയ്ക്ക് ശബ്ദം നൽകുന്ന മറ്റൊരു നടി ; ഡബ്ബിംഗിലെ മാറ്റത്തിന് കാരണം അമ്മയെന്ന് രവീണ 

നയൻ താരയുടെ  കരിയറിന്റെ തുടക്ക കാലം മുതല്‍ മലയാളത്തില്‍ നടിക്ക് ഡബ് ചെയ്തത് ശ്രീജ രവിയാണ്. കൗതുകരമെന്നോണം വര്‍ഷങ്ങള്‍ക്കിപ്പുറം നയൻതാരയ്ക്ക് അനുയോജ്യമായ ലഭിച്ച മറ്റൊരു ശബ്ദം ശ്രീജയുടെ മകള്‍ രവീണ രവിയുടേതാണ്. ഭാസ്കര്‍ ദ…

നയൻ താരയുടെ  കരിയറിന്റെ തുടക്ക കാലം മുതല്‍ മലയാളത്തില്‍ നടിക്ക് ഡബ് ചെയ്തത് ശ്രീജ രവിയാണ്. കൗതുകരമെന്നോണം വര്‍ഷങ്ങള്‍ക്കിപ്പുറം നയൻതാരയ്ക്ക് അനുയോജ്യമായ ലഭിച്ച മറ്റൊരു ശബ്ദം ശ്രീജയുടെ മകള്‍ രവീണ രവിയുടേതാണ്. ഭാസ്കര്‍ ദ റാസ്കല്‍ എന്ന സിനിമയിലുള്‍പ്പെടെ നയൻതാരയ്ക്ക് ഡബ് ചെയ്തത് രവീണ രവിയാണ്സൂപ്പര്‍സ്റ്റാര്‍ ആയ നയൻതാരയ്ക്ക് ഇന്ന് കരിയറില്‍ കൈനിറയെ അവസരങ്ങളാണ്. റിലീസിനൊരുങ്ങുന്ന ജവാനില്‍ ഷാരൂഖ് ഖാനൊപ്പമാണ് നടി അഭിനയിച്ചത് ജവാന്റെ റിലീസിന് ശേഷം നയൻതാരയുടെ താരമൂല്യം വീണ്ടും കുതിച്ചുയരുമെന്നാണ് സിനിമാ ലോകത്തെ നിരീക്ഷണം. മുൻനിര നായികയാണെങ്കിലും തന്റേതായ ചില പരിമിതികള്‍ നയൻതാരയ്ക്കുണ്ട്. സ്വന്തം ശബ്ദത്തില്‍ നടി അധികം സിനിമകളില്‍ ഡബ് ചെയ്തിട്ടില്ല എന്നതാണ് ഇതിലൊരു വിമര്‍ശനം. സൂപ്പര്‍ താര പദവി അലങ്കരിക്കുന്ന മിക്ക നടിമാരും സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യാറുണ്ട്. താനഭിനയിക്കുന്ന എല്ലാ ഭാഷയിലും സ്വന്തം ശബ്ദം കഥാപാത്രത്തിന് ഉപയോഗിക്കണമെന്ന് അന്തരിച്ച നടി ശ്രീദേവിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ബോളിവുഡില്‍ പൊതുവെ സ്വന്തം ശബ്ദം ഉപയോഗിക്കാത്ത നടിമാര്‍ക്ക് സ്വീകാര്യത ലഭിക്കാറില്ല. കത്രീന കൈഫിനെ പോലും ഹിന്ദി ഭാഷ പഠിച്ച ശേഷമാണ് ബോളിവുഡ് സ്വീകരിച്ചത്. എന്നാല്‍ പൊതുവെ തെന്നിന്ത്യയില്‍ ഈ നിര്‍ബന്ധം ഇല്ല. തമന്ന, ഹൻസിക, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ മിക്ക നടിമാരും സ്വന്തം ശബ്ദം സിനിമയില്‍ ഉപയോഗിക്കാറില്ല. ഇവരില്‍ പലര്‍ക്കും തമിഴോ, തെലുങ്കോ അറിയുകയും ഇല്ല. എന്നാല്‍ നയൻതാരയ്ക്ക് ഭാഷ വശമുണ്ട്. എന്നിട്ടും സ്വന്തം ശബ്ദം ഉപയോഗിക്കുന്നില്ലെന്ന് വിമര്‍ശകര്‍ പലപ്പോഴും പറയാറുണ്ട്. അതേസമയം മികച്ച രീതിയില്‍ നയൻതാരയ്ക്ക് ഡബ് ചെയ്ത ഒരുപിടി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുണ്ട്. നടി ശ്രീജ രവിയാണ് ഇതില്‍ ഒരാള്‍. നയൻ താരയുടെ  കരിയറിന്റെ തുടക്ക കാലം മുതല്‍ മലയാളത്തില്‍ നടിക്ക് ഡബ് ചെയ്തത് ശ്രീജ രവിയാണ്. കൗതുകരമെന്നോണം വര്‍ഷങ്ങള്‍ക്കിപ്പുറം നയൻതാരയ്ക്ക് അനുയോജ്യമായ ലഭിച്ച മറ്റൊരു ശബ്ദം ശ്രീജയുടെ മകള്‍ രവീണ രവിയുടേതാണ്. ഭാസ്കര്‍ ദ റാസ്കല്‍ എന്ന സിനിമയിലുള്‍പ്പെടെ നയൻതാരയ്ക്ക് ഡബ് ചെയ്തത് രവീണ രവിയാണ്. നയൻതാരയ്ക്ക് ഡബ് ചെയ്തതിനെക്കുറിച്ച്‌ സംസാരിക്കുകയാണ് രവീണയിപ്പോള്‍.അമ്മ ശ്രീജ രവിയാണ് ഇതിന് കാരണമായതെന്ന് രവീണ പറയുന്നു.ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ രവീണ പറഞ്ഞിരിക്കുന്നത്.

നല്ല ട്രിം ആയിട്ടുണ്ട് നയൻതാര, ഒരു പത്ത് വയസ് പിന്നെയും കുറഞ്ഞത് പോലെയുണ്ട്. അതിനാല്‍ എന്റെ ശബ്ദം വെച്ച്‌ ട്രെെ ചെയ്യാം എന്ന് അമ്മ പറഞ്ഞു. എനിക്ക് ടെൻഷനായി. നയൻതാര വലിയൊരു താരമാണ്. ആ സിനിമയില്‍ ഒരു കുട്ടിയുടെ അമ്മയാണ് നയൻതാര. ആ  പക്വത ശബ്ദത്തില്‍ കൊണ്ട് വരേണ്ടിയിരുന്നെന്നും രവീണ വ്യക്തമാക്കി. അവരുടെ തുടക്ക കാലം മുതല്‍ അമ്മ ഡബ് ചെയ്തിട്ടുണ്ട്. ആ താരതമ്യം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഡബ് ചെയ്ത് മോശമാകാൻ പാടില്ലെന്ന ടെൻഷൻ ഉണ്ടായിരുന്നു. സിദ്ദിഖ് സര്‍ തന്ന ആത്മവിശ്വാസം തനിക്ക് ധൈര്യമായെന്നും രവീണ രവി പറഞ്ഞു. 2015 ലാണ് ഭാസ്കര്‍ ദ റാസ്കല്‍ എന്ന സിനിമ പുറത്തിറങ്ങുന്നത്. മമ്മൂട്ടിയും നയൻതാരയുമാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്തത്.ഡബ്ബിംഗിന് പുറമെ അഭിനയത്തിലും രവീണ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മാമന്നൻ എന്ന ഹിറ്റ് തമിഴ് ചിത്രത്തിലാണ് രവീണ രവി വേഷമിട്ടത്. ജ്യോതി എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിച്ചത്. ഫഹദ് ചെയ്ത രത്നവേല്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് രവീണ ഈ ചിത്രത്തിലെത്തിയത്. വളരെ കുറച്ച്‌ സീനുകള്‍ മാത്രമേ രവീണയ്ക്ക് ചിത്രത്തില്‍ ഉണ്ടായിരുന്നുള്ളു എങ്കിലും ഈ സീനുകള്‍ ഏറെ ജന ശ്രദ്ധ നേടിയിരുന്നു.