തീയറ്ററുകൾ കുലുക്കുന്ന അനിരുദ്ധ് മ്യൂസിക്; യൂത്തിന്റെ പൾസ് അറിഞ്ഞ സംഗീത സംവിധായകൻ

തലൈവരുടെ ജയിലർ എങ്ങും തരം​ഗമാകുമ്പോൾ, അതിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ് ലഭിക്കുന്നത് സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന് ആണ്. പാട്ടുകൊണ്ട് സുനാമിയടിക്കാൻ കെൽപ്പുള്ള സംഗീത സംവിധായകൻ ആരെന്നു ചോദിച്ചാൽ അനിരുദ്ധ് രവി ചന്ദർ എണ്ണാപ്പറാകും…

തലൈവരുടെ ജയിലർ എങ്ങും തരം​ഗമാകുമ്പോൾ, അതിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ് ലഭിക്കുന്നത് സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന് ആണ്. പാട്ടുകൊണ്ട് സുനാമിയടിക്കാൻ കെൽപ്പുള്ള സംഗീത സംവിധായകൻ ആരെന്നു ചോദിച്ചാൽ അനിരുദ്ധ് രവി ചന്ദർ എണ്ണാപ്പറാകും നൽകാൻ സാധിക്കുക. സംഗീത നല്കിയിരിക്കന്നത് അനിരുദ്ധ് ആണെങ്കിൽ ഉറപ്പിക്കാം പാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുമെന്ന് . ആരാധകരെയെല്ലാം ഇളക്കിമറിച്ചു കളയും അനിരുദ്ധ് മ്യൂസിക്. അതാണതിന്റെ പ്രത്യേകാതെ. വൈ ഡിസ് കൊളവരിയിൽ തുടങ്ങിയ ട്രെൻഡ് ഇപ്പോഴും അലയടിക്കുകയാണ്. ഭാഷാതിർത്തികൾ ഭേദിച്ച കൊലവരി സോങ് കുതിച്ചു. രാജ്യത്തെ എല്ലാ റേഡിയോ സ്റ്റേഷനുകളായിലും കൊലവരി മുഴങ്ങി. ആ പാട്ടിനൊപ്പം അനിരൂഢിലെ സംഗീതവും ഹൈ പിച്ചിലെത്തി. പുതു തലമുറയുടെ പ്‌ളസ് അറിഞ്ഞ പിടിക്കണമെങ്കിൽ അനിരുദ്ധ് തന്നെ വേണമെന്നായി സംവിധായകർക്ക്. വിക്രമിന് മാത്രം ഇരുപതോയൊന്നു വ്യത്യസ്തമായ ബിജിഎം. അറബിക് സ്റ്റൈലിൽ തമിഴിൽ ഒരുക്കയ ബീസ്റ്റിലെ അറബിക് കുത് മണിക്കൂറിനുള്ളിൽ ആണ് ട്രെയ്ഡി ആയത് അങ്ങനെ.ഏറ്റവും വേഗം നൂറു മില്യൺ കടന്ന ഗാനം എന്ന റെക്കോർഡും സ്വന്തമാക്കി.റോളാസ് ലിയോ.കര്ണന് .മാൻസ്റ്റർ . ജവാൻ , എന്നിങ്ങനെ നിരവധി സിനിമകൾ. ജയിലറിലേക്ക് വന്നാൽ  സിനിമയുടെ സെർറ്റിഫിക്കേഷൻ കാണിചത്തിന് ശേഷം  തുടങ്ങുന്ന മ്യൂസിക്കൽ സ്കോർ . ടൈറ്റിലുകളിൽ ഓരോ അക്ഷരം തെളിയുമ്പോഴുമുള്ള  ബിജിഎം  ജയിലറിലെ  ഓരോ കഥാപാത്രങ്ങൾക്കും ഉതകുന്ന തരത്തിൽ പശ്ചാത്തല സം​ഗീതം ഉൾപ്പടെ ഉളളവ നൽകിയ അനിരുദ്ധിന് മലയാളികൾ ഉൾപ്പടെ ഉള്ളവർ കയ്യടിക്കുക ആണ്. കാവാലിയ പാട്ട് ഇപ്പോഴും ട്രെൻഡ് ലിസ്റ്റിൽ നിന്നും മാറിയിട്ടിട്ടില്ല.

രജനികാന്തന്റെ എൻട്രി ബിജിഎം , മോഹൻലാൽന്റെ എൻട്രി ബിജിഎം , ശിവരാജ് കുമാന്റെ എൻട്രി ബിജിഎം  ഒക്കെ  അവരുടെ കഥാപാത്രം എത്രത്തോളം ഡെപ്ത് ഉള്ളതാണെന്ന് അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു. സിനിമ ആസ്വാദകരെ  സീറ്റുകളിൽ  നിന്നും എഴുന്നേൽപ്പിച്ചു  കയ്യടിപ്പിച്ചതും അനിരുദ്ധന്റെ  ഈ സം​ഗീതം തന്നെ. ജയിലർ 300 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുമ്പോൾ, അനിരുദ്ധിന്റെയും രജനികാന്തിന്റെയും ഒരു വീഡിയോ ആണ് വൈറൽ. ജയിലർ ഓ​ഡിയോ ലോഞ്ചിനിടയിൽ രജനികാന്തിനെ കുറിച്ച് അനിരുദ്ധ് പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. ‘തലൈവർക്ക് നല്ല പാട്ട് കൊടുത്തതൊന്നും വലിയ സംഭവം അല്ല. അദ്ദേഹത്തിന് വേണ്ടി ഞാൻ എന്റെ ജീവിതം തന്നെ കൊടുക്കും’, എന്നാണ് അനിരുദ്ധ് പറഞ്ഞത്. ഇതിന് ‘അനിരുദ്ധ് എനിക്ക് വേണ്ടി ജീവൻ വരെ കൊടുക്കുമെന്ന് പറഞ്ഞില്ലേ. അതെനിക്ക് വളരെ വൈകാരികമായി തോന്നി. നല്ല ആയുർ- ആരോ​ഗ്യത്തോടെ നൂറ് വർഷം നീ വാഴട്ടെ എന്ന് ഹൃദയം കൊണ്ട് ആശംസിക്കുന്നു’, എന്നായിരുന്നു രജനികാന്ത് നൽകിയ മറുപടി. പിന്നാലെ രജനിയും അനിരുദ്ധും ആയുള്ള രസകരമായ നിമിഷങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഓഗസ്റ്റ് 10നാണ് ജയിലര്‍ റിലീസ് ചെയ്തത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായി രജനികാന്ത് തകര്‍ത്താടിയപ്പോള്‍, മോഹന്‍ലാലും ശിവരാജ് കുമാറും ഗസ്റ്റ് റോളില്‍ എത്തി മാസ് തീര്‍ത്തു. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം  300 കോടിയാണ് ജയിലര്‍ നേടിയിരിക്കുന്നത്. തമിഴ് നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ മുന്‍കാല പല റെക്കോര്‍ഡുകളും ജയിലര്‍ ഇതിനോടകം തകര്‍ത്തു കഴിഞ്ഞു. ഇങ്ങനെ പോകുകയാണെങ്കില്‍ 500 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.