എന്ത് പ്രശ്നമുണ്ടായാലും താൻ അർണവിനൊപ്പം ആയിരിക്കുമെന്ന് അൻഷിദ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയത് താരമാണ് അൻഷിദ. പാരമ്ബരയിൽ നായിക വേഷത്തിൽ ആണ് അൻഷിദ എത്തുന്നത്. നിരവധി ആരാധകരെയാണ് താരം ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കിയത്.…

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയത് താരമാണ് അൻഷിദ. പാരമ്ബരയിൽ നായിക വേഷത്തിൽ ആണ് അൻഷിദ എത്തുന്നത്. നിരവധി ആരാധകരെയാണ് താരം ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കിയത്. മലയാളത്തിന് പുറമെ തമിഴ് സീരിയൽ രംഗത്തും താരം സജീവമാണ്. അത് കൊണ്ട് തന്നെ തമിഴിലും നിരവധി ആരാധകരെയാണ് അൻഷിദ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ തമിഴ് നടൻ അർണവുമായി താരത്തിന്റെ പേരിൽ ചില വിവാദങ്ങൾ ഒക്കെ അടുത്തിടെ ഉണ്ടായിരുന്നു. ഒരു തമിഴ് പരമ്പരയിൽ നായിക നായകന്മാർ ആയിട്ടാണ് അർണവും അൻഷിദയും അഭിനയിക്കുന്നത്.

എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് ആരോപിച്ച് കൊണ്ട് അർണവിന്റെ ഭാര്യ രംഗത്ത് എത്തിയിരുന്നു. ഇരുവരും തമ്മിൽ വഴിവിട്ട ബന്ധമാണ് ഉള്ളത് എന്നും ഇവർക്ക് വിവാഹം കഴിക്കാൻ വേണ്ടി അർണാവ് ഗർഭിണിയായ തന്നെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നു എന്നും കടുത്ത ഗാർഹിക പീഡനങ്ങൾ ആണ് തനിക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത് എന്നുമൊക്കെ ആരോപിച്ച് കൊണ്ടാണ് അർണവിന്റെ ഭാര്യ രംഗത്ത് വന്നത്. താരത്തിന്റെ ഭാര്യയുടെ പരാതി പ്രകാരം അർണവ് ജയിലിൽ പോകുകയും ചെയ്തിരുന്നു. അടുത്തിടെ ആയിരുന്നു ഭാര്യയ്ക്ക് കുഞ്ഞു ജനിച്ചത്. എന്നാൽ ഇപ്പോഴും അർണവിനെതിരെ ആരോപണങ്ങളുമായി ഭാര്യ ദിവ്യ എത്താറുണ്ട്.

ഇപ്പോഴിതാ അൻഷിദയും അർണവും ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തങ്ങൾ തമ്മിൽ പ്രണയത്തിൽ അല്ല എന്നാണ് അൻഷിദ പറയുന്നത്. അർണവ് വളരെ പാവം ഒരു മനുഷ്യൻ ആണെന്നും അത് കൊണ്ട് തന്നെ നാളെ പ്രണയത്തിൽ ആകില്ല എന്ന് പറയാൻ പറ്റില്ല എന്നും അൻഷിദ പറയുന്നു. താൻ ജയിലിൽ പോയ സമയത്ത് ഉണ്ടായിരുന്ന ടെൻഷൻ അൻഷിദയെ കുറിച്ച് ചിന്തിച്ചായിരുന്നു എന്നും 25 വയസ്സുള്ള അവളുടെ വിവാഹ ജീവിതം താൻ കാരണം കുഴപ്പത്തിൽ ആകുമോ എന്നായിരുന്നു എന്റെ ടെൻഷൻ എന്നും അർണവ് പറയുന്നു. എന്ത് പ്രശനം ഉണ്ടായാലും ഈ വിഷയത്തിൽ താൻ അര്ണവിനൊപ്പം ആണെന്നും അൻഷിദ പറയുന്നു.