‘ആരാടാ പറഞ്ഞത് മമ്മൂട്ടിക്ക് കോമ്പറ്റീഷനില്ലന്ന്? മമ്മൂട്ടിയും ചാക്കോച്ചനും പോലും സമ്മതിക്കും …’

സണ്ണി വെയ്‌നും അലന്‍സിയറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘അപ്പന്‍’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ,…

സണ്ണി വെയ്‌നും അലന്‍സിയറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘അപ്പന്‍’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അലന്‍സിയര്‍, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. മജു സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തൊടുപുഴയായിരുന്നു. ആരാടാ പറഞ്ഞത് മമ്മൂട്ടിക്ക് കോമ്പറ്റീഷനില്ലന്ന്? മമ്മൂട്ടിയും ചാക്കോച്ചനും പോലും സമ്മതിക്കും … സണ്ണി വെയ്‌നാണ് അര്‍ഹനെന്ന്. അപ്പന്‍ എന്ന സിനിമയില്‍ പുള്ളി ഈ ലെവലില്‍ പോകും എന്ന് ആര് കരുതി ? എന്നാണ് ആന്റണി മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ആരാടാ പറഞ്ഞത് മമ്മൂട്ടിക്ക് കോമ്പറ്റീഷനില്ലന്ന്? മമ്മൂട്ടിയും ചാക്കോച്ചനും പോലും സമ്മതിക്കും … സണ്ണി വെയ്‌നാണ് അര്‍ഹനെന്ന്. അപ്പന്‍ എന്ന സിനിമയില്‍ പുള്ളി ഈ ലെവലില്‍ പോകും എന്ന് ആര് കരുതി ?
ഇതേ പടത്തില്‍ പലരും ചൂണ്ടിക്കാട്ടാനിടയുള്ള വില്ലന്‍ അലന്‍സിയര്‍ ലോപ്പസ്, ചുമ്മാ അയാളുടെ ഭയവും നാടക നടനവും പിന്നെ അറപ്പുളവാക്കുന്ന ചില ചേഷ്ടകളും ..സത്യം പറഞ്ഞാല്‍ അയാളുണ്ടെങ്കി ആ സിനിമ കാണാനേ എനിക്ക് താല്‍പര്യമില്ല എന്ന സ്ഥിതിയാണ്. നിര്‍ഭാഗ്യവശാല്‍ മിക്ക പടത്തിലും അയാളുണ്ട്.??
എന്റെ താല്‍പര്യത്തിന് കാസ്റ്റിടാന്‍ ഞാന്‍ നിര്‍മാതാവല്ലല്ലോ അല്ലെ??

സംവിധായകന്‍ മജുവും ആര്‍ ജയകുമാറുമാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ചെയ്തിരിക്കുന്നത് പപ്പു, വിനോദ് ഇല്ലമ്പള്ളി എന്നിവര്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിച്ചു. അന്‍വര്‍ അലിയും വിനായക് ശശികുമാറും ചേര്‍ന്ന് ഒരുക്കിയ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം: കൃപേഷ് അയ്യപ്പന്‍കുട്ടി, ചമയം: റോണക്‌സ് സേവിയര്‍. ടൈറ്റില്‍: ഷിന്റോ, ഡിസൈന്‍സ്; മുവീ റിപ്പബ്ലിക്, പി ആര്‍ ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം. ആര്‍. പ്രൊഫഷണല്‍.