നയന്‍താരയെ സൂക്ഷിക്കണം വിഘ്‍നേഷ് ശിവന് മുന്നറിയിപ്പ് നൽകി ഷാരൂഖ് ഖാൻ

തമിഴ് സംവിധായകൻ അറ്റ്‍ലി സംവിധാനം ചെയ്‌ത് ബോളിവുഡ് താരം ഷാരൂഖ് ഖാൻ നായകനായും തെന്നിന്ത്യൻ താരം നയൻതാര നായികയായും എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജവാൻ. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ…

തമിഴ് സംവിധായകൻ അറ്റ്‍ലി സംവിധാനം ചെയ്‌ത് ബോളിവുഡ് താരം ഷാരൂഖ് ഖാൻ നായകനായും തെന്നിന്ത്യൻ താരം നയൻതാര നായികയായും എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജവാൻ. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ‘ജവാന്റെ’ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ആരാധകർ വലിയ ആവേശത്തോടെയാണ് ടീസര്‍ ഏറ്റെടുത്തത്. നയൻ താരയുടെ ഭർത്താവും സംവിധായകനും ആയ വിഘ്‍നേഷ് ശിവൻ ‘ജവാന്റെ’ ടീസര്‍ പങ്കുവെച്ച്‌ കൊണ്ട് സിനിമയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ വിഘ്‍നേഷ് ശിവന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഷാരൂഖിന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

താങ്കളുടെ എല്ലാ സ്‍നേഹത്തിനും നന്ദി. നയൻതാര ഒരു വിസ്‍മയമാണ്. ഭര്‍ത്താവേ, താങ്കള്‍ സൂക്ഷിക്കുക, അവര്‍ കുറച്ച്‌ അടിതടകളും ചവിട്ടും പഠിച്ചിട്ടുണ്ട് എന്നും നടൻ ഷാരൂഖ് ഖാൻ തമാശ രൂപേണ എഴുതിയിരിക്കുന്നു.ഷാരൂഖ് ഖാന്റെ നായികയായി നയൻതാര ബോളിവുഡില്‍ അരങ്ങേറുന്നതിന്റെ സന്തോഷം നടിയുടെ ഭര്‍ത്താവായ വിഘ്‍നേഷ് ശിവൻ നേരത്തെ പങ്കുവെച്ചിരുന്നു.ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ‘ജവാൻ.’ഷാരൂഖ് ഖാൻ ‘ജവാൻ’ എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് വിവരം.റിസര്‍ച്ച്‌ ആന്‍ഡ് അനാലിസിസ് വിംഗിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകൾ. ഒരു അന്വേഷണോദ്യോഗസ്ഥയായി നയന്‍താര വേഷമിടുന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക സെപ്‍തംബര്‍ ഏഴിന് ആയിരിക്കും. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Nayantara $ Vignesh

‘പഠാൻ’ ആണ് ഷാരൂഖ് ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ദീപിക പദുക്കോണ്‍ ആയിരുന്നു നായിക. ദീപിക പദുക്കോണിന്റെ ബിക്കിനി വിവാദത്തിനിടെ ചിത്രം ബോക്സ് ഓഫീസില്‍ ആയിരം കോടിയും പിന്നിട്ട് കുതിച്ചിരുന്നു. ഷാരൂഖ് ഖാന്റേതായി ‘ജവാൻ’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Shah Rukh Khan